Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
ദൂസം എനിക്ക് നിന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സ്നേഹം തോന്നി, അതാ ഞാനന്ന് അങ്ങോട്ട് വന്ന് മിണ്ടിയെ….. ന്റെ വല്യ ആഗ്രഹം സാധിക്കാൻ കാരണക്കാരനായ ആളോട് പിന്നേം മിണ്ടാണ്ടെ നിക്കാൻ പറ്റീല്ല….""""""""
""""""ഇത്രേം എന്നെ സ്നേഹിച്ചിട്ട് പിന്നെ ഞാൻ ഇഷ്ടാന്ന് തുറന്ന് പറഞ്ഞപ്പോ എന്നെ ഒഴിവാക്കാൻ നോക്കിയതെന്താ??""""""
അത്രേം നേരം ഏട്ടത്തി അവരുടെ ഉള്ളിലുള്ളത് ഓരോന്നും പറയുന്നത് കേട്ട് നിന്ന ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു…..
""""""അത് പിന്നെ……ഞാൻ നിനക്ക് ചേരൂലാന്ന് തോന്നിപ്പോയി, നീ ആഗ്രഹിച്ചത് പോലെ നിനക്ക് മാത്രമായിട്ടൊരു പെണ്ണ് വന്നാ അതായിരിക്കും നല്ലതെന്ന് കരുതി…… ഞാൻ എതിർത്താൽ കുറച്ചുകഴിയുമ്പോ നീ ഒഴുവാക്കി അതുപോലൊരു പെണ്ണിനെ തേടി പോവൂന്ന് വിചാരിച്ചു…………"""""""""
""""""എന്നിട്ട് ഇപ്പഴും ആ വിചാരം തന്നാണോ??""""""
ഞാൻ ചിരിച്ചോണ്ട് ചോദിച്ചു….. അതിന് കക്ഷി ""അല്ല"" എന്നർത്ഥത്തിൽ തലയാട്ടി….
""""""അതെന്തേ പെട്ടെന്നാ വിചാരം മാറിയേ??""""""
എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് കിടന്ന ഏട്ടത്തിയുടെ കവിളിൽ മെല്ലെ നുള്ളിക്കൊണ്ട് ഞാനത് ചോദിച്ചപ്പോ ആ പുഞ്ചിരി മാറിയൊരു കള്ളച്ചിരി വിരിയാൻ തുടങ്ങി….
"""""ഹാ പറ പെണ്ണേ……"""""
നുള്ളിയ കവിളിലൊരു ചുംബനം നൽകികൊണ്ട് ഞാൻ നിർബന്ധിച്ചപ്പോൾ പെണ്ണിന്റെ മുഖമാകെ ചുവന്ന് തുടുത്ത് വന്നു…. ഞാൻ എല്ലാം മറന്നോണ്ട് ആ മുഖത്തേക്ക് തന്നെ നോക്കി കിടന്നു…
"""""ഞാനൊരു സത്യം പറയട്ടെ??"""""
ആ സൗന്ദര്യത്തിൽ മയങ്ങി കിടന്ന എന്നോടായി ഏട്ടത്തി ചോദിച്ചു…
"""""അപ്പോ ഇത്രേം നേരം പറഞ്ഞതൊന്നും സത്യല്ലേ??""""
ചോദിച്ച് തീരലും കിട്ടി നല്ലൊരു പിച്ച് കൈക്ക് തന്നെ….
എന്നിട്ട് കക്ഷി മുഖംകൊണ്ട് ഗോഷ്ടീം കാണിച്ച് പിണക്കം നടിച്ചോണ്ട് തിരിഞ്ഞ് കിടന്നു…… ഞാൻ ഇതൊക്കെ ആസ്വദിക്കുകയാണ്,
💬 Comments
View all comments