Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
ഇതാണ് ഞാൻ സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള തുടക്കം….
""""""ന്റെ പൊന്നോ……. ഞാനൊരു തമാശ പറഞ്ഞതാ….. വാ കാര്യം പറ… എന്താ പറയാൻ വന്നേ??""""""
എനിക്ക് പുറംതിരിഞ്ഞ് കിടക്കുന്ന ഏട്ടത്തിയുടെ ഇടുപ്പിലൂടെ കയ്യിട്ട് ചുറ്റിപിടിച്ചോണ്ട് ഞാൻ ചെവിയിൽ പതിയെ ചോദിച്ചു….
അതിന് മറുപടിയൊന്നും തരാതെ എന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് പുള്ളിക്കാരി അങ്ങനെ തന്നെ കിടന്നു….
"""""പറ…… എന്താ കാര്യം??"""""
അല്പനേരം കഴിഞ്ഞ് ഞാൻ വീണ്ടും ചോദിച്ചപ്പോ കക്ഷി ഒന്നെനെ തിരിഞ്ഞ് നോക്കി….. എന്നിട്ട് അതേപോലെ കിടന്നുകൊണ്ട് തന്നെ പറയാൻ തുടങ്ങി…
""""""ഞാൻ ഒഴിഞ്ഞ് മാറിയാ നീ വിട്ട് പോവൂന്നാ കരുതിയെ……. പക്ഷെ നിന്റെ ഓരോ പ്രവർത്തീന്നും നീയെന്നെ ആത്മാർത്തായിട്ട് സ്നേഹിക്കിണ്ടെന്ന് മനസ്സിലായി, അങ്ങനൊന്നും ഇട്ട് പോവൂലാന്നും…….
അതുപോലെ വാവേനോട് നീ കാണിക്കുന്ന അടുപ്പം, അത് കണ്ടപ്പോ ഈ അച്ഛന്റെ സ്നേഹം ന്റെ മോന് കിട്ടാണ്ടെ പോവരുതെന്ന് തോന്നി……….. അങ്ങനെ ഞാൻ എല്ലാം നിന്നോട് തുറന്ന് പറയണോ വേണ്ടെന്ന് അറിയാതെ ഇരിക്യുമ്പഴാ ഉണ്ണിയിന്ന് പോവാൻ നേരം ന്നെ വന്ന് കണ്ട് ഓരോന്നും പറഞ്ഞേ, നിന്റെ ഉള്ളിൽ എന്നോടുള്ള ഇഷ്ടത്തെ പറ്റീം നിന്നെ പറ്റീം ഒക്കെ ഉണ്ണി വാ തോരാതെ പറയണ കേട്ടപ്പോ നിന്നെ ഒരുത്തിക്കും വിട്ട് കൊടുക്കാതെ എനിക്ക് സ്വന്താക്കണംന്നായി""""""
എനിക്ക് പുറംതിരിഞ്ഞ് കിടന്നുകൊണ്ട് തന്നെയാണ് ഏട്ടത്തി ഇത്രേം പറഞ്ഞത്…… ഞാൻ എല്ലാം കേട്ടോണ്ട് പിന്നിലൂടെ കെട്ടിപ്പിടിച്ച് കിടന്നു
"""""ഇതായിര്ന്നോ സത്യം പറയാണ്ട് ന്ന് പറഞ്ഞേ??"""""
എന്റെയാ ചോദ്യത്തിന് കക്ഷി അല്ല എന്ന രീതിയിൽ മൂളി….
""""പിന്നെ??""""
ഏട്ടത്തി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു,
ഇടുപ്പിലൂടെ കയ്യിട്ട് തന്നെ
💬 Comments
View all comments