0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 13.1K

കാര്യമുണ്ട്, അന്ന് കുഴീ വീണ് തലയ്ക്ക് പരുക്ക് പറ്റിയപ്പോ രണ്ട് ദിവസത്തേക്ക് പറമ്പിലേക്ക് ചെല്ലേണ്ടെന്ന് പറഞ്ഞതിന് ശേഷം ഞാനിതുവരെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കീട്ടില്ല….. രാവിലെ എഴുന്നേറ്റാ കുഞ്ഞനെ കാണുമ്പോ പിന്നെ എങ്ങോട്ടും പോവാൻ തോന്നിയിരുന്നില്ല….. അതിന്റെ കൂടെ തന്നെ നില്ക്കാൻ തോന്നും….

""""""എന്തായാലും അവനെ പറ്റീളള നിന്റെ വേവലാതി മാറി കിട്ടീലെ……. ഇനിയവൻ നാട് വിട്ട് പോവാനൊന്നും നിക്കില്ല, ആ പേടി വേണ്ട""""""
ദേവകിയമ്മ പറയുന്നത് കേട്ടു…

'""""""ആ അങ്ങനൊരാശ്വാസണ്ട്….. അന്നീ കല്യാണം ഉറപ്പിച്ചപ്പോ ചെക്കൻ നാട് വിട്ട് പോവൂന്ന് പറഞ്ഞത് കേട്ടപ്പോ ഞാനെന്ത് ചെയ്യൂന്നായി പോയിരുന്നു……. അന്ന് നീ പറഞ്ഞപോലെ നെഞ്ച് വേദന അഭിനയിച്ച് ചെക്കനെ കൊണ്ട് പിടിച്ച പിടിക്ക് പെണ്ണിന്റെ കഴുത്തിൽ താലി കെട്ടിച്ചപ്പോഴും എനിക്കാ പേടി മാറീല്യായിരുന്നു……. അങ്ങനെ ശിവൻ മുറീ കിടക്കണ ദിവസൊക്കെ അവനെ ഞാൻ പിടിച്ച് എന്റെ മുറീല് രാത്രി കിടത്തീട്ട് ഉറങ്ങാതെ കിടക്കെര്ന്നു…….ഇനിയെന്തായാലും ആ കാര്യത്തിൽ പേടി വേണ്ട""""""""

അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി…. അപ്പോ ആ നെഞ്ഞ് വേദനയെല്ലാം ഞങ്ങളെ ഒന്നിപ്പിക്കാനുള്ള നാടകമായിരുന്നോ…. എന്റെപൊന്നമ്മേ… ഞാനാ കാല്കൽ വീണൊന്ന് തൊഴുത്തോട്ടെ……. അത് അമ്മ എനിക്കുവേണ്ടി ചെയ്തിട്ടുള്ള ഏറ്റവും വലിയ കാര്യമാണെന്ന് പോയി പറയാൻ തോന്നി….

"""""ഹ്മ്…...അതാടി പെണ്ണിന്റെ മിടുക്ക്…… നാട് വിട്ട് പോവാൻ നിന്നോന്നെ അവള് മടക്കി കക്ഷത്ത് വെച്ചത് കണ്ടില്ലേ……""""""

""""""അതൊക്കെ നല്ലത് തന്നാ….. പക്ഷെ രണ്ടൂടെ ഒന്നായപ്പോ ഇപ്പോ ശിവൻ പുറത്തായ മട്ടാ…… പണ്ട് കാശി കിടന്ന പോലെ പുറത്ത് തിണ്ണേലാണ് ഇപ്പോ അവന്റെ കിടപ്പ്""""""

"""""അതൊക്കെ നമ്മക്ക് ശരിയാക്കാടി……. അമ്പിനും

💬 Comments

View all comments