0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 13.1K

വില്ലിനും അടുക്കില്ലെന്ന് കരുതിയ കാശിയേം പെണ്ണിനേം നമ്മള് ഒന്നിപ്പിച്ചിലേ…..എന്തായാലും ശിവനേം അവളേം ഒന്നിപ്പിക്കാൻ അത്ര പണിയുണ്ടാവില്ല"""""""
ദേവകി പറയുന്നത് കേട്ട് എനിക്കവരെ പിടിച്ച് കുഴീലിട്ട് മൂടാൻ തോന്നി, എന്റെ പെണ്ണിനെ കൂട്ടികൊടുക്കാനുള്ള പശയൊന്നും നിന്റേം നിന്റെ കെട്ട്യോന്മാരേം കയ്യിലിലെഡീ തള്ളേ…..

എന്തായാലും ഇനീം വീട്ടിൽ തന്നെ നിന്ന് ഇപ്പോ അമ്മയെ കൊണ്ട് പറയിപ്പിച്ച പോലെ നാളെ നാട്ടുകാരെ കൊണ്ടും പറയിപ്പിക്കണ്ട എന്ന് കരുതി പറമ്പിലേക്ക് പോവാമെന്ന് കരുതി….. പിന്നെ എന്റേം ഏട്ടത്തീടേം കാര്യം തഞ്ചത്തിൽ ഏട്ടനോട് പറയേം വേണം, പറമ്പില് വെച്ചല്ലേ അങ്ങേരെ ശരിക്കും കാണാൻ കിട്ടൂ……
************

"""""ഉമ്മ……….""""""
പറമ്പിലേക്ക് പോവാൻ നേരം ഏട്ടത്തിയുടെ കയ്യിൽ സുഖിച്ച് കിടക്കുന്ന കുഞ്ഞന്റെ കവിളിലൊരു ചുംബനം കൊടുത്തു…

""""""വേണോ??""""""
കുഞ്ഞന് കൊടുത്തത് പോലെയൊന്ന് വേണോ ന്ന് ചോദിച്ചപ്പോ ഏട്ടത്തി കണ്ണുരുട്ടി കൊണ്ട് അമ്മ നിൽക്കുന്നു എന്ന് ആംഗ്യം കാണിച്ചു….

"""""എന്നാ ഞാൻ പോട്ടെ??"""""
അതിന് കക്ഷി തലയാട്ടി ചിരിച്ചോണ്ട് സമ്മതം മൂളി…

""""""മതിയെടാ യാത്ര പറഞ്ഞേ……. വൈകീട്ട് നീ ഇങ്ങോട്ട് തന്നല്ലേ വരാ""""""
അമ്മേടെ വായീന്ന് കേട്ടപ്പോ സമാധാനമായി, കൂടുതൽ നിന്ന് തിരിയാതെ ഞാൻ ഇറങ്ങി….. ഒപ്പം അമ്മയും…

പറമ്പിലെത്തുന്നത് വരെ അമ്മ ഓരോന്നും പറഞ്ഞോണ്ടിരുന്നു, ഞാനതെല്ലാം കേട്ട് മൂളിക്കൊണ്ട് ഒപ്പം നടന്നു…… ഞാൻ ചിന്തിച്ചത് മൊത്തം ഏട്ടത്തിയേം കുഞ്ഞനേം കൂട്ടി ഈ മീനാക്ഷിപ്പുരം വിട്ട് മറ്റൊരിടത്തേക്ക് പോവുന്നതിനെ കുറിച്ചാണ്…… ഏട്ടത്തിയെന്റെ കൂടെ വരാമെന്ന് സമ്മതിച്ചതോടെ ഏറ്റവും വലിയ കടമ്പ കടന്നു, ഇനീപ്പം ഏട്ടനേം അമ്മയേം കാര്യങ്ങള് പറഞ്ഞ് ബോധിപ്പിക്കുക എന്നതാണ്…… ഹാ വഴിയേ പറയാം….
എന്തായാലും അമ്മയോട്

💬 Comments

View all comments