Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
പോലെ ആചാരത്തിന്റെ പേരിലുള്ള പരിഹാസം അവൻ കേൾക്കേണ്ടി വരാതിരിക്യാൻ ഞങ്ങള് ഇവിടെ വിട്ട് പോവുന്നതാ നല്ലത്……""""""
""""""ഡാ…..എന്നാലും??""""""
"""""ഒരെന്നാലുമില്ല…….. ഈയൊരു കാര്യത്തിൽ ഏട്ടൻ ഞാൻ പറയണത് കേൾക്കണം""""""
ഇരുകൈ കൊണ്ടും ഏട്ടന്റെ കയ്യിൽ ചേർത്തു പിടിച്ചോണ്ട് ഞാനത് പറയുമ്പോ ശിവേട്ടന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…..
ഇത്രേം പാവായിരുന്നോ എന്റെ ഏട്ടനെന്ന് തോന്നിപ്പോയി, ഉള്ളിലുള്ള വിഷമം മറയ്ക്കാൻ എടുത്തണിഞ്ഞ മുഖംമൂടി ആയിരിക്കണം ഞാൻ കണ്ടിരുന്ന ആ ദേഷ്യോം മുരടൻ സ്വഭാവോം എല്ലാം……
""""""നാളെ തന്നെ അരവിന്ദേട്ടനെ കണ്ട് പെണ്ണ് ചോയ്ക്യാൻ പോവാ….. ലേ ഏട്ടാ"""""""
ഞാൻ ആവേശത്തോടെ ചോദിച്ചപ്പോ കക്ഷി വെറുതെ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു……
പിന്നേം കുറച്ചു നേരം ഞങ്ങൾ വേറേം ഒരോ കാര്യങ്ങൾ പറഞ്ഞ് അങ്ങനെ ഇരുന്നു….അതിനിടെ അരവിന്ദന്റെ ഭാര്യ സുലോചനയുമായി ശിവേട്ടന് എടപ്പാടുണ്ടെന്നൊക്കെ നാട്ടാര് നാറികള് പറഞ്ഞ് നടക്കുന്ന കാര്യമൊക്കെ കേട്ടപ്പോ ശിവേട്ടൻ പൊട്ടിച്ചിരിച്ചു, ശിവേട്ടൻ ആ അനിതയെ കാണാൻ അവിടെ പോയത് കണ്ട് ഏതോ മഹാൻ കെട്ടിച്ചമച്ച കഥയാണ് അന്ന് സുധി എന്നോട് പറഞ്ഞെന്ന് മനസ്സിലായി... ശിവേട്ടൻ ഓരോന്നും കേട്ട് ചിരിക്കുകയായിരുന്നു, ആദ്യമായാ ഏട്ടനെ അങ്ങനെ കണ്ടേ…..
ഗോമതിപ്പുഴയുടെ തീരത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമായിരുന്നു…… ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ശിവേട്ടന്റെ കൂടെ ഇങ്ങനൊക്കെ അടുക്കാൻ പറ്റൂന്ന്….. എന്തൊക്കെ വന്നാലും നാളെ തന്നെ അരവിന്ദേട്ടനോട് സംസാരിച്ച് ഏട്ടന്റെ കാര്യത്തിലൊരു തീരുമാനം ഉണ്ടാകണമെന്ന് ഞാൻ ഉറപ്പിച്ചു….. അത് കഴിഞ്ഞ് വേണം ഏട്ടന്റേം അമ്മേടേം അനുഗ്രഹം വാങ്ങി എന്റെ പെണ്ണിനേം കുഞ്ഞിനേം കൊണ്ട് ഈ മീനാക്ഷിപുരം വിടാൻ….
💬 Comments
View all comments