Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
**********
വീട്ടിലെത്തിയതും ശിവേട്ടൻ തോർത്തും സോപ്പും എല്ലാമെടുത്ത് സുധീടെ വീടിന്റെ പുറകിലുള്ള കുളത്തിൽ കുളിക്കാൻ പോയി, ഞാൻ പിന്നെന്റെ പെണ്ണിനെ കാണാനുള്ള തിടുക്കത്തിൽ കിണറ്റിൻകരയിൽ പോയി ഒരു തൊട്ടി വെള്ളം കോരി തലയിലൂടെ പാർന്ന് പണി തീർത്തു…..
കള്ളകുളി കഴിഞ്ഞ് അകത്തേക്ക് ചെന്നപ്പോ അമ്മേം ഏട്ടത്തീം അടുക്കളയിൽ എന്തോ പണീലാണ്…..
രാത്രിയിലേക്ക് പ്രത്യേകം ഉണ്ടാകുന്ന പതിവ് ഞങ്ങടെ വീട്ടിലില്ല, ഉച്ചയ്ക്ക് എന്താണോ അത് തന്നാവും രാത്രീം കഴിക്യാൻ…. അപ്പോ പിന്നെ എന്താ രണ്ടൂടെ കാര്യമായിട്ട് ഉണ്ടാക്കുന്നെന്ന് നോക്കീട്ട് മനസ്സിലാവുന്നില്ല…..
അടുക്കള വാതിൽക്കൽ നിന്ന് ഞാൻ കൈ കൊണ്ട് കുറേ ആംഗ്യമൊക്കെ കാണിച്ചെങ്കിലും ചെയ്തോണ്ടിരിക്കുന്ന പണിയിൽ പൂർണ്ണ ശ്രദ്ധയും കൊടുക്കുന്ന എന്റെ ഭാര്യ അതൊന്നും അറിഞ്ഞേ ഇല്ല….
""""""മതി മോളേ…….. നീയങ്ങോട്ട് ചെല്ല്, ബാക്കി അമ്മ ചെയ്തോളാ……. അവൻ കുറേ നേരായി അവിടെ കിടന്ന് ഗോഷ്ഠി കളിക്കുന്നു""""""
അമ്മയത് പറഞ്ഞപ്പോഴാണ് ഏട്ടത്തി തിരിഞ്ഞ് നോക്കിയെ…. കക്ഷി എന്നെ ""നിനക്ക് ഞാൻ വെച്ചിട്ടുണ്ട്"" എന്നൊരു ഭാവത്തിൽ തുറിച്ച് നോക്കിയപ്പോ ഞാൻ ചമ്മൽ മറയ്ക്യാൻ ഒന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് ഏട്ടത്തിയോട് കൈ കാട്ടി വരാൻ ആംഗ്യം കാണിച്ച് മുറിയിലേക്ക് നടന്നു…..
മുറിയിൽ ചെന്നപ്പോ കുഞ്ഞൻ തൊട്ടിലിൽ കിടന്ന് നല്ല സുഖമായി ഉറങ്ങുന്നു, ഇതിനിത് തന്നാണോ പണി….. ഞാൻ കാണുമ്പോ ഒക്കെ ഉറക്കം തനാണല്ലോ…… കുറച്ച് നേരം എന്റെ മോൻ ഉറങ്ങുന്നത് തന്നെ നോക്കി നിന്നു, ഇപ്പോ എല്ലാരും പറയണ പോലെ കുട്ടികാശി തന്നെ എന്ന് എനിക്കും തോന്നുന്നു…. എന്റെ കുട്ടികാലം കണ്മുന്നിൽ കാണണ പോലെ…..
""""""ഓ…… എന്താ ചെക്കാ നിൻക്ക്……. മൻഷ്യനെ
💬 Comments
View all comments