Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]
വിളി കേട്ടു….
"""ഇങ്ങോട്ട് നോക്ക്"""
അവൾ എന്റെ വശത്തേക്ക് ചരിങ്ങു കിടന്നുകൊണ്ട് പറഞ്ഞപ്പോൾ ഞാനും അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു….. ഇപ്പോ ഞങ്ങൾ രണ്ടും പരസ്പരം നോക്കി കൊണ്ട് കിടക്കുകയാണ്….
"""ഡാ…… നിനക്ക് ഗൗരിയെച്ചീനോട് പറഞ്ഞൂടെ""""
"""എന്ത്??"""
അവൾ ഉദ്ദേശിച്ചത് മനസ്സിലാവാതെ ഞാൻ ചോദിച്ചു…
"""നീയീ ഉള്ളീ കൊണ്ട് നടക്കണ ഇഷ്ടം തന്നെ……. എനിക്കറിയാ നിന്റെ ഉള്ളില് അവരാന്ന്……. എന്റെ ഊഹം ശരിയാണെങ്കി അവർക്കും നിന്നെ ഇഷ്ടാണ്….. അങ്ങനെ ആണെങ്കിൽ അന്ന് കല്യാണം ഉറപ്പിച്ചപ്പോ നീ നാട് വിടാൻ പോയില്ലേ, അത് പോലെ നാട് വിടണം……. നിന്റെ ഗൗരിയേട്ടത്തിയേം കൂട്ടി, നിങ്ങടെ മാത്രമായ ലോകത്തേക്ക്…… അവിടെ നീ ആഗ്രഹിച്ച പോലെ അവര് നിന്റെ മാത്രം പെണ്ണായി ജീവിക്കും""""
""""ഏയ് അങ്ങനെ ഒന്നും……………….."""
ഞാൻ പറയാൻ പോയതും ഉണ്ണി എന്റെ വാ പൊത്തി കളഞ്ഞു…..
"""വേണ്ട കാശി….. നീ ഇത്രേം നാളും നിന്റെ മനസാക്ഷിയെ തന്നെ പറ്റിക്കാനാ നോക്കിയെ………. ചെറുപ്പം തൊട്ട് നമ്മടെ ഈ ആചാരത്തെ വെറുത്തിട്ട് ഒടുക്കം ഏട്ടൻ കെട്ടികൊണ്ട് വന്ന പെണ്ണിനോട് തന്നെ പ്രണയം തോന്നിയ ആ നിമിഷം തൊട്ട് നിന്റെ മനസ്സ് പിടക്കണത് ഞാൻ അറിഞ്ഞിട്ടുണ്ട്……… നീ എത്രമാത്രം അവരെ പ്രണയിക്കുന്നുണ്ടെന്നും എങ്ങനെയൊക്കെ അവരെ മറക്കാൻ ശ്രമിക്കിണ്ടെന്നും ഒക്കെ എനിക്ക് നന്നായിട്ടറിയാ…….. നീ എത്രയൊക്കെ ശ്രമിച്ചാലും ഗൗരിയെച്ചിയോട് നിനക്ക് തോന്നിപ്പോയ ആ ഇഷ്ടം മാറില്ലെന്നും എനിക്ക് മനസ്സിലായതാ………. അതോണ്ടല്ലേ എന്റെ ഇഷ്ടം ഞാൻ വേണ്ടെന്ന് വെച്ചേ….."""
അവൾ പറഞ്ഞോണ്ടിരുന്ന ഓരോ വാക്കും എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്റെ ഉള്ളിൽ ഏട്ടത്തിയോട് തോന്നിപ്പോയ….. ഇല്ലെന്ന് സ്വയം മനസ്സിനെ ഞാൻ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇഷ്ടത്തെ കുറിച്ച് അവൾക്കറിയാമെന്ന്……
പക്ഷെ അവസാനം അവൾ പറഞ്ഞതെന്താ?? അവൾടെ ഇഷ്ടം വേണ്ടെന്ന് വെക്യെ??
"""ഇങ്ങനെ മിഴിച്ച് നോക്കണ്ട…… നിന്നെനിക്ക് ഇഷ്ടായിരുന്നു…….. പക്ഷെ അത് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയെഡാ
എന്താ ചെയ്യാ, അപ്പഴേക്കും ആ മൊലച്ചി നിന്റെ ഉള്ളിൽ കയറി കൂടീല്ലേ…… """
അല്പം വിഷമത്തോടെയാണത് പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം അവളുടെ സ്ഥിരം ശൈലിയിൽ തമാശ പോലെ പറഞ്ഞു നിർത്തി…… എനിക്കൊട്ടും മനസ്സിലാകുന്നില്ല ഈ പെണ്ണിനെ...
💬 Comments
View all comments