0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 4099

ഏട്ടത്തിയുടെ വീട്ടിന് മുന്നിൽ എത്തുമ്പോഴേക്കും ഞങ്ങൾ രണ്ടും തളർന്നിരുന്നു…….

പക്ഷെ ഏട്ടത്തിയോട് സ്വസ്ഥമായിട്ട് എല്ലാം തുറന്നുപറയാൻ പോയ എനിക്ക് വീട്ടിന്റെ മുറ്റത്തേക്ക് കയറിയപ്പോ തന്നെ വന്ന സമയം ശരിയായില്ലെന്ന കാര്യം ബോധ്യമായി….
ഓലകൊണ്ട് മേഞ്ഞ അവരുടെ കൊച്ചു വീട്ടില് മൊത്തം ആളായിരുന്നു, അത്‌ കണ്ടപ്പോ തന്നെ സംഭരിച്ച് വെച്ച ധൈര്യമെല്ലാം വിയർപ്പിന്റെ കൂടെ ഒലിച്ചിറങ്ങി പോയി….

"""ആഹ്….. കാശിമോനോ….. വാ വാ കേറി വാ….."""
ഭാണ്ടവും തൂക്കി കയറി ചെന്ന ഞങ്ങളെ കണ്ട് ഉമ്മറത്ത് നിന്നും മുറ്റത്തേക്ക് ഇറങ്ങിവന്നുകൊണ്ട് ഏട്ടത്തിയുടെ അച്ഛൻ കേളപ്പൻ പറഞ്ഞു….

ഏട്ടത്തിയുടെ അച്ഛന് പുറമേ വേറെയും കുറെ കിളവന്മാർ അവിടെ കൂടിയിരുന്നു, അവർക്കെല്ലാം ഒരു നല്ല പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞങ്ങൾ തിണ്ണയിലേക്ക് ഇരുന്നു…..

"""""മോളേ……. മോളേ ഗൗരീ……. ഇതാരൊക്യാ വന്നെന്ന് നോക്കിയേ
…….അല്ല മക്കളെന്താ പെട്ടെന്നൊരു മുന്നറിയിപ്പും ഇല്ലാണ്ടെ"""
അകത്തേക്ക് നോക്കി വിളിച്ച ശേഷം അങ്ങേര് ഞങ്ങളോടായി ചോദിച്ചു…

"""അത് പിന്നെ……. ആ…… അമ്മ പറഞ്ഞതാ….. ഇതൊക്കെ ഏട്ടത്തിയ്ക്ക് കൊടുക്കാൻ"""
കയ്യിലിരുന്ന പലഹാരങ്ങളും പഴങ്ങളും അടങ്ങിയ സഞ്ചികൾ കാണിച്ചുകൊണ്ട് ആ ചോദ്യത്തിൽ നിന്നും ഞാൻ തന്ത്രപരമായി രക്ഷപ്പെട്ടു….

"""അല്ല മാമ്മാ….. എന്താ ഇവിടെ എന്തേലും പരിപാടി നടക്കായിരുന്നോ??"""
സുധിയാണത് ചോദിച്ചത്……

"""അത് ഞങ്ങളെ കർഷക സംഘത്തിന്റെ യോഗം നടക്കായിരുന്നു….""""

"""അയ്യോ…..എന്നാ അത് നടക്കട്ടെ….. ഞങ്ങൾ ഏട്ടത്തിയെ ഒന്ന് കണ്ടിട്ട് വേഗമിറങ്ങും"""

"""ഏയ് അതൊന്നും ശരിയാവൂല്ല….. വന്ന സ്ഥിതിക്ക് ഊണൊക്കെ കഴിച്ചിട്ട് വൈകീട്ട് പോവാ……
മോളേ ഗൗരീ……………….""""

"""കുഞ്ഞമ്മ കുളിക്യാ കേളു….."""
അങ്ങേരുടെ ശബ്ദം കേട്ട് ഒരു കൊച്ചു കാന്താരി പുറത്തേക്കിറങ്ങി വന്ന് പറഞ്ഞു……
നേരിട്ട് കണ്ടിട്ടില്ലേലും ഏട്ടത്തി പറയുന്ന കഥകളൊക്കെ സ്ഥിരം കേൾക്കുന്നത് കൊണ്ട് അത് ഏട്ടത്തിയുടെ ചേച്ചി ഗീതയുടെ മകൾ കിങ്ങിണിയാണെന്ന് മനസ്സിലായി…..
കല്യാണം കഴിഞ്ഞ് വന്ന സമയത്ത് ഏട്ടത്തിയെ ഏറ്റവുമധികം വിഷമിപ്പിച്ചിരുന്നത് ഈ കിങ്ങിണിയെ പിരിങ്ങിരിക്കുന്നതാണെന്നൊക്കെ എപ്പോഴും പറയുമായിരുന്നു…..

"""കിങ്ങിണീ…… ഇതാണ് കാശിമാമ്മൻ ട്ടോ…….. മോള് ഇവരെ കൂടെ നിക്കണേ
എന്നാ മക്കളിരിക്ക്…… ഞാനൊന്ന് അങ്ങോട്ട്……"""

"""ആ ശരി മാമ്മ…… ഞങ്ങളിവിടെ ഇരുന്നോളാ"""
സുധിയുടെ സമ്മതം കിട്ടിയതോടെ മൂപ്പര് സംഘത്തിലെ മറ്റ്

💬 Comments

View all comments