0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 4155

പണിയെടുത്തു……
********

അങ്ങനെയാ ദിവസം വന്നു……..
ഏട്ടത്തിയേം കുഞ്ഞിനേം കൂട്ടികൊണ്ട് വരുന്ന ദിവസം

അമ്മയും കൃഷ്ണമാമ്മയും കൂടെയാണ് അവരെ കൂട്ടി കൊണ്ടുവരാൻ പോയത്…….രാവിലെ തൊട്ട് ഞാൻ ആവേശത്തിലായിരുന്നു, വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ എന്റെ ഗൗരിപെണ്ണും കുഞ്ഞാവയും വീട്ടിലുണ്ടാവും………

സമയം ഒച്ചിഴയുന്നത് പോലെ ഇഴയുകയായിരുന്നു…… എങ്ങനെയോ വൈകുന്നേരം വരെ തള്ളി നീക്കി, ഒടുക്കം വൈകീട്ട് ഒരുവിധം പണിയെല്ലാം ഒതുക്കി തൂമ്പയും കൈക്കോട്ടും എല്ലാം കൊട്ടിലിൽ കൊണ്ടുവെച്ച് വീട്ടിലേക്ക് ഓടാൻ തുനിയുമ്പോൾ ഏട്ടൻ എന്നെ നോക്കിയൊരു ചിരി ചിരിച്ചിട്ട് പണി തുടർന്നു…… ഇങ്ങേർക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ആഗ്രഹം ഒന്നുമില്ലേ ആവോ…..

പറമ്പിൽ നിന്ന് വീട്ടിലെത്താൻ എനിക്ക് സാധാരണ എടുക്കുന്നതിന്റെ പകുതി സമയമേ വേണ്ടി വന്നുള്ളു……

"""ഇത് കാശിയുടെ തനി പകർപ്പ് തന്നെ"""

"""ശെരിയാ ദേവകി പറഞ്ഞത്….. എനിക്കും തോന്നിയിരുന്നു""""

""""ആ ശെരിയാ….. ചെറുപ്പത്തിലെ കാശി തന്നെ""""

""""ഹ...ഹ….ഹ…………""""

ദേവകിയമ്മയുടെ അഭിപ്രായവും അതിനുള്ള എന്റെ അമ്മയുടെയും അമ്മായിയുടെയും എല്ലാം പ്രതികരണവും അടക്കി ചിരിയും എല്ലാം കേട്ടോണ്ടാണ് ഞാൻ അകത്തേക്ക് കയറിയത്……..

""""ആ നൂറായുസാണല്ലോ….. നിന്നെ പറ്റി പറഞ്ഞ് നാവ് അകത്തേക്കിട്ടതെയുള്ളൂ……..""""
ദേവകിയമ്മ പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കിയൊന്ന് ഇളിച്ച് കാണിച്ചു…… ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, ദേവകിയമ്മയ്ക്ക് പുറമെ എന്റെ സ്വന്തം അമ്മയും അമ്മായിയും പിന്നെ വടക്കേലെ പുഷ്കരേട്ടന്റെ ഭാര്യയുമുണ്ട് മുറിയിൽ, ഏട്ടത്തിയെ കണ്ടില്ല…..

""""നോക്കിയേ വാവേ ആരാ വന്നെന്ന്……… വാവേടെ ചെറിയച്ഛൻ""""
ദേവകിയമ്മ പറയുന്നത് കെട്ടിട്ടാണോ എന്തോ കൊച്ച് അത്ഭുതത്തോടെ എന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്…

ഞാൻ കട്ടിലിൽ കയ്യും കാലും അടിച്ച് ഉണ്ട കണ്ണും ഉരുട്ടി കിടന്ന കുറുമ്പനെ കയ്യിൽ കോരിയെടുത്ത് നെറുകയിൽ ഒരു ചുംബനം നൽകി……. അവര് പറഞ്ഞത് പോലെ എന്റെ ചായയൊന്നും എനിക്ക് തോന്നീല്ല….. അല്ലെങ്കിലും ജനിച്ച് ദിവസങ്ങൾ മാത്രമായ കൊച്ചിനെന്ത് ചായ…..

എന്റെ കയ്യിൽ കിടന്ന് അവൻ മോണ കാട്ടി ചിരിക്കാൻ തുടങ്ങി, ചിരിക്കുമ്പോൾ പക്ഷെ എനിക്കുള്ളത് പോലെ നുണക്കുഴി തെളിഞ്ഞ് വരുന്നുണ്ട്……. സുന്ദരനാണ് ചെക്കൻ
ഞാൻ കുറച്ചു നേരം അവനെ കളിപ്പിച്ച ശേഷം ഏട്ടത്തിയേം തിരഞ്ഞ് പുറകിലേക്ക് ചെന്നു… നോക്കുമ്പോൾ കക്ഷി കിങ്ങിണിയുടെ

💬 Comments

View all comments