0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5664

പോവുന്ന വഴി എത്തിയപ്പോ ഞാൻ അങ്ങോട്ട് പറയാനിരുന്ന കാര്യം പുള്ളി ഇങ്ങോട്ട് പറഞ്ഞു…… ആദ്യമൊന്ന് ഞെട്ടിയെങ്കിലും വേഗം തലയാട്ടി ഞാൻ കൂടെ ചെന്നു…

ഗോമതിപ്പുഴയുടെ തീരത്ത് ഇരിക്കുമ്പോൾ പണ്ട് ശിവേട്ടൻ ഇതുപോലെ എന്റേം ഏട്ടത്തീടേം കല്യാണ കാര്യം പറയാൻ എന്നെ വിളിച്ചതാണ് ഓർമ്മ വന്നത്….. ഇന്നും അതുപോലെ എന്തോ കാര്യമായി പറയാനുണ്ടെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാം….
ഞാൻ പുള്ളി പറയാൻ പോവുന്നത് കേൾക്കാൻ അക്ഷമനായി കാത്തിരുന്നു, എന്നിട്ട് അവസരം കിട്ടിയാ ഞങ്ങടെ കാര്യവും പറയണം…

"""""കാശീ……."""""

""""മ്മ്…."""""
ശിവേട്ടൻ വിളിച്ചപ്പോ ഞാൻ അത്ഭുതത്തോടെ വിളിക്കേട്ടു, കാരണം പുള്ളിയെന്നെ പേര് വിളിക്കുന്നത് അപൂർവമാണ്… അതും ഇത്ര മയത്തിൽ…. അല്ലേ വാടാന്നോ പോടാന്നോ നീയെന്നോ ഒക്കെ തന്നെയാണ് വിളിക്കാറ്…

"""""ഏട്ടൻ നിന്റെ ഇഷ്ടം നോക്കാതെ കല്യാണം നടത്തിയതില്…….ഏട്ടനോട് ദേഷ്യണ്ടോ??""""""
ശിവേട്ടനിൽ നിന്നും അങ്ങനൊരു ചോദ്യം കേട്ടപ്പോ ഞാൻ വീണ്ടും ഞെട്ടി, ഇങ്ങേർക്കിതെന്ത് പറ്റിയാവോ?

"""""മ്മ്??"""""""

"""""ഇല്ല ഏട്ടാ……""""""
ഞാൻ മുഖത്തേക്ക് നോക്കാതെ മറുപടി കൊടുത്തു……

"""""നീയും ഗൗരീം ഭാര്യേം ഭർത്താവുമായി കഴിയുന്നുണ്ടെന്ന് അറിയാ…… എന്നാലും നിന്റെ ഉള്ളില് വിഷമണ്ടോ ന്ന് ഏട്ടനൊരു സംശയണ്ടെര്ന്നു, അതോണ്ട് ചോയ്ച്ചതാ…""""""
ഞാൻ ഒന്നും മിണ്ടാതെ ഏട്ടനെ തന്നെ നോക്കി നിന്നു, ആളുടെ മനസ്സ് ആകെ അസ്വസ്ഥമാണെന്ന് തോന്നുന്നു…

""""""നിനക്ക് ഗൗരിയെ ഇഷ്ടല്ലേ??"""""
ഏട്ടന്റെ ആ ചോദ്യത്തിന് ഞാൻ അതെ എന്ന് തല കുലുക്കി…. അവളാണെന്റെ ജീവനെന്നും ഞങ്ങളെ ഞങ്ങടെ മാത്രമായ ലോകത്തേക്ക് വിടണമെന്നും പറയണമെന്നുണ്ടായിരുന്നുവെങ്കിലും ഏട്ടന് പറയാനുള്ളത് ആദ്യം കേൾക്കാമെന്ന് കരുതി മിണ്ടിയില്ല…

""""""അവളെ നീ പൊന്നുപോലെ നോക്കിയാ അതീ ഏട്ടൻ ചെയ്ത തെറ്റിനുള്ള പരിഹാരാവും"""""
ഞാനങ്ങേരെ സംശയത്തോടെ നോക്കി, ഒന്നും മനസിലാവാതെ…

"""""""ഗൗരി നിന്റെ കുഞ്ഞിന്റെ അമ്മയാവാന്ന് അറിഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് ഞാനാ……….അറിയോ??"""""""
ഞാനപ്പോഴും ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു….

""""""ഞാനായിട്ട് ഒരു പെണ്ണിന്റെ ജീവതം തുലച്ചൂന്ന് കരുതിയതാ…… പക്ഷെ ഞാൻ തുലച്ച ജീവിതം എന്റെ അനിയൻ കൊടുത്തു……"""""""

"""""ഏട്ടൻ എന്തൊക്കെയാ ഈ പറേണേ??….. എനിക്കൊന്നും മനസിലാവുന്നില്ല""""""
സാധാരണ പറയാനുള്ളത് നേരെ മുഖത്ത് നോക്കി പറയുന്ന ശിവേട്ടൻ വളഞ്ഞ് ചുറ്റി മനുഷ്യന്

💬 Comments

View all comments