0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5670

പെണ്ണിന്റെ ജീവിതം രക്ഷിക്യാനാവും ആ ആചാരത്തിന്റെ പേരും പറഞ്ഞ് ഗൗരിയേട്ടത്തിയെ എന്നെകൊണ്ട് കെട്ടിച്ചേ….. എന്തായാലും എല്ലാം എനിക്ക് നല്ലതായി തന്നെയാണ് വന്നത്, എനിക്കെന്റെ പെണ്ണിനെ കണ്ടുമുട്ടാൻ ഏട്ടന്റെ പ്രേമവും പ്രേമനൈരാശ്യവും എല്ലാം കാരണമായി….. ഇല്ലേ എന്റെ ഗൗരിപെണ്ണിനെ ഈ ജന്മത്തിലെനിക്ക് കണ്ടുമുട്ടാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല…..

""""""""കാശീ……..""""""
ശിവേട്ടന്റെ പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ടാണ് ഞാൻ ചിന്തകൾ അവസാനിപ്പിച്ചത്…

"""""എന്താ ഏട്ടാ??"""""
അത്രേം ആത്മാർത്ഥമായിട്ട് ഞാനാധ്യമായിട്ട് ആയിരിക്കും അങ്ങേരെ ഏട്ടാ ന്ന് വിളിക്കുന്നത്

"""""ഗൗരിയേം നിങ്ങടെ കുഞ്ഞിനേം പിന്നെ നമ്മടെ അമ്മേം ഒക്കെ നീ എന്നും പൊന്നുപോലെ നോക്കണം…. അവർക്കാർക്കും ഒരു കുറവും ണ്ടാവാതെ നോക്കണം……. അതിന് വേണ്ടതൊക്കെ നമ്മടെ പറമ്പിലുണ്ട്…… നിനക്ക് താല്പര്യം ഇല്ലേ പണിക്കാരെ നിർത്തിയാലും മതി……""""""

""""""ഏട്ടനെന്തൊക്കെയാ ഈ പറേണെ…… ഏട്ടൻ എങ്ങോട്ട് പോവാ??"""""""
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു….

""""""അനിതേടെ ഭർത്താവ് മരിച്ചിട്ട് ഇപ്പോ രണ്ട് കൊല്ലത്തിന് മേലെയായി…...അവളിവിടെ വീട്ടിലുണ്ട്….. പക്ഷെ ഈയടുത്താ ഞാനറിഞ്ഞേ……
ഇപ്പോ അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട്…….അതോണ്ട്………….

ഞാൻ ഏട്ടൻ പറഞ്ഞോണ്ടിരിക്കുന്നതിന് ഇടയ്ക്ക് കയറി

"""""""അരവിന്ദേട്ടനോട് നമ്മക്ക് സംസാരിക്കാ……… ഏട്ടൻ എങ്ങോട്ടും പോവരുത്, ഏട്ടൻ ഇവിടെ….. ഈ മീനാക്ഷിപ്പുരത്ത് തന്നെ വേണം, നമ്മടെ പറമ്പോക്കെ വിട്ട് ഏട്ടന് വേറൊരിടത്തേക്ക് പോവാൻ പറ്റോ??"""""

"""""അത് വേണ്ട മോനെ…… ഞാനിവിടെ ണ്ടായാ അത് നിങ്ങക്കും ഒരു ബുദ്ധിമുട്ടാവും…….. നാട്ടാര് വേറെ ഓരോന്നും പറഞ്ഞ് നടക്കും"""""""

""""""അതിന് ഏട്ടൻ പോവണ്ട…… ഞങ്ങള് പോവാം, ഈ മീനാക്ഷിപുരം വിട്ട്…….""""""

"""""ഏയ്….അത് ശരിയാവൂല്ല"""""""

""""""അല്ല ഏട്ടാ…..അതാണ് ശരി……. ഈയൊരു കാര്യത്തെ കുറിച്ച് ഞാൻ ഏട്ടനോട് പറയാനിരിക്യായിരുന്നു…….
ഞങ്ങൾക്ക് രണ്ടുപേർക്കും ഇവിടം വിട്ട് മറ്റൊരു നാട്ടിൽ പോയി ജീവിക്യാൻ ആഗ്രഹണ്ട്………… അത് ഏട്ടനിവിടെ ഉള്ളോണ്ടല്ല, ഞങ്ങടെ കുഞ്ഞിന്റെ ഭാവി ഓർത്താ….. നമ്മളൊക്കെ കേട്ട് വളർന്ന പോലെ ആചാരത്തിന്റെ പേരിലുള്ള പരിഹാസം അവൻ കേൾക്കേണ്ടി വരാതിരിക്യാൻ ഞങ്ങള് ഇവിടെ വിട്ട് പോവുന്നതാ നല്ലത്……""""""

""""""ഡാ…..എന്നാലും??""""""

"""""ഒരെന്നാലുമില്ല…….. ഈയൊരു കാര്യത്തിൽ ഏട്ടൻ ഞാൻ പറയണത് കേൾക്കണം""""""
ഇരുകൈ കൊണ്ടും ഏട്ടന്റെ കയ്യിൽ ചേർത്തു പിടിച്ചോണ്ട് ഞാനത് പറയുമ്പോ ശിവേട്ടന്റെ കണ്ണിൽ

💬 Comments

View all comments