0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5535

നിൽക്കുന്ന ഏട്ടത്തിയുടെ കൈയിലെ പിടി വിടാതെ ഞാൻ ചോദിച്ചു…….

പക്ഷെ ഏട്ടത്തി ഒന്നും മിണ്ടിയില്ല, തിരിഞ്ഞ് നോക്കിയുമില്ല….അവരെന്റെ കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ആ കൈയിലെ പിടുത്തം മുറുക്കുന്നതിനൊപ്പം ചേർന്ന് നിന്നുകൊണ്ട് പിന്നിലൂടെ കെട്ടിപ്പിടിച്ചു….

ഒരു നിമിഷം അനങ്ങാതെ നിന്ന ശേഷം ഏട്ടത്തി ഒന്ന് കുതറി, അപ്രതീക്ഷിതമായത് കൊണ്ട് ഞാനൊന്ന് പിന്നിലേക്ക് വെച്ചുപ്പോയി….. വീണ്ടും ഏട്ടത്തിയെ പിടിക്കാൻ വേണ്ടി ഞാൻ അടുക്കുന്നതിന് മുന്നെ അവരെനിക്ക് നേരെ വെട്ടി തിരിഞ്ഞ് നിന്നു……… എന്റെ മുന്നോട്ട് നീങ്ങിയ കാലുകളെ നിശ്ചലമാക്കാൻ പോന്നതായിരുന്നു ഏട്ടത്തിയുടെ മുഖത്തെ ഭാവം……. ആ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു, പക്ഷെ കണ്ണുനീർ ഒഴുകുന്നില്ല……. ദേഷ്യമാണോ സങ്കടമാണോന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാവം…….. ഞാൻ അവരുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അനങ്ങാതെ നിന്നു…..

""""നിന്നെ അങ്ങനെ കാണാൻ കഴിയൂലാന്ന് പറഞ്ഞേന്റെ കാരണല്ലേ നിനക്ക് അറിയണ്ടേ….. അതറിഞ്ഞാ എന്നെ വെറുതെ വിടോ??
എങ്കി കേട്ടോ…… ഞാൻ ശിവേട്ടന്റെ പെണ്ണാ, ഞങ്ങടെ കുഞ്ഞാ അപ്പുറത്തെ മുറീല് കിടന്നുറങ്ങുന്നേ…….. എന്റെയീ ജീവിതത്തീ ഒറ്റയാണേ ഉള്ളു, അത് ശിവേട്ടനാ……… അല്ലാതെ നിങ്ങടെ ആചാരം അനുസരിച്ച് രണ്ടാളേം കൂടെ മാറിമാറി കിടക്കാനെനിക്ക്‌ പറ്റില്ല……………."""""
ഏട്ടത്തി ഉറക്കെ ഉറച്ച ശബ്ദത്തിൽ പറഞ്ഞോണ്ടിരുന്നു……

"""""ഇനി നീയീ ഇഷ്ടാന്നും പറഞ്ഞ് നടക്കണത് ഈ ശരീരത്തിന് വേണ്ടിയാണേ ഞാൻ മുന്നെ പറഞ്ഞതല്ലേ….. നിനക്കെടുക്കാ….. പക്ഷെ അതെന്റെ സമ്മതത്തോടെയാവൂല്ല….."""""
ഞാൻ തല താഴ്ത്തി കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അവർക്ക് നേരെ കൈകൂപ്പി…… ഏട്ടത്തി പറയുന്ന ഓരോ വാക്കും എന്റെ ഹൃദയത്തെ കീറി മുറിക്കുകയായിരുന്നു, ഇനിയുമത് കേട്ടുനിൽക്കാൻ സാധിക്കാത്തത് കൊണ്ട് അവരുടെ മുഖത്തേക്ക് പോലും നോക്കാതെ ഞാൻ അടുക്കള വിട്ട് പുറത്തേക്ക് നടന്നു…… തിരിഞ്ഞ് നടക്കുമ്പോൾ പുറകിൽ നിന്നും ഏട്ടത്തിയുടെ അടക്കി പിടിച്ചുള്ള കരച്ചിൽ കേട്ടെങ്കിലും തിരിഞ്ഞു നോക്കാനെനിക്കായില്ല……. ഇറങ്ങി നടന്നു……..
****************

ഈറനണിഞ്ഞ കണ്ണുകൾ തുടയ്ക്കാതെ ഞാൻ വീടുവിട്ടിറങ്ങി…. പാടവരമ്പിലൂടെയും തൊട്ട് വക്കിലൂടെയുമെല്ലാം നടക്കുമ്പോൾ ചുറ്റും ആളുകളുണ്ടോന്നോ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടോന്നോ നോക്കിയില്ല….. ലക്ഷ്യമില്ലാതെയുള്ള നടത്തം ചെന്ന് നിന്നത് അമ്മാവന്മാരുടെ വീട്ടിന് മുന്നിലാണ്, "സുധി"...... എന്റെ സങ്കടങ്ങളും പ്രശ്നങ്ങളും പറയാൻ അവനേയുള്ളു എന്ന എന്റെ ഉപഭോധ മനസ്സിന്റെ തിരിച്ചറിവായിരിക്കണം അതിന് കാരണം….

""""ആഹ്…...കാശിയോ?? ഇപ്പെങ്ങനെ ണ്ട് മോനേ, വേദന ണ്ടോ??""""
ഉമ്മറത്തേക്ക് കയറുമ്പോൾ അമ്മായിയുടെ സുഖാന്വേഷണത്തിന് "ഇല്ലെന്ന്" മറുപടി നൽകി

""""സുധി ഉറങ്ങാ മോനേ…… ഇപ്പോ രാത്രിയല്ലേ പണി, അതോണ്ട് പകല് മുഴുവൻ ഉറക്കം തന്യാ ചെക്കൻ……. മോൻ പോയി

💬 Comments

View all comments