Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
വിളിച്ച് നോക്ക്"""""
അമ്മായിക്കൊരു പുഞ്ചിരി നൽകികൊണ്ട് ഞാൻ അകത്തേക്ക് കയറി…..സുധിയുടെ മുറിയിലേക്ക്….
അമ്മായി പറഞ്ഞത് പോലെ തന്നെ നല്ല സുഖമായി കിടന്നുറങ്ങുകയാണ് ചെക്കൻ….
"""""ഡാ…...സുധീ…………."""""
കട്ടിലിൽ കയറിയിരുന്ന് തോണ്ടി വിളിച്ചതും അവൻ എന്റെ കൈ തട്ടി മാറ്റിയിട്ട് തിരിഞ്ഞ് കിടന്നു…..
""""എണീക്ക്……"""""
""""ശ്യോ….. ഇത് വല്യ ശല്യായല്ലോ…… എന്താടാ നിനക്ക്"""""
എന്റെ തോണ്ടി തോണ്ടിയുള്ള വെറുപ്പിക്കൽ അസ്സഹനീയമായപ്പോൾ സുധി പല്ല് കടിച്ചോണ്ട് ചോദിച്ചു……..
പക്ഷെ എന്റെ മുഖം കണ്ടപ്പോ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിട്ടാവാം അവൻ വേഗം എഴുന്നേറ്റ് ഇരുന്നു….
""""എന്താടാ എന്ത് പറ്റി…."""""
സുധിയെന്റെ തോളിൽ തട്ടികൊണ്ട് ചോദിച്ചതും ഞാൻ നടന്നതെല്ലാം അവനോട് പറഞ്ഞു…..
""""ഛെ……. നീ ചെയ്തത് വല്യ മണ്ടത്തരായി പോയി…… ഗൗരിയേച്ചി അങ്ങനെ ഉടക്കിട്ട് നിക്കുന്നെന്ന് എന്തേലും കാരണങ്കാണും……. ഒരു മയത്തിൽ കാര്യം കണ്ട് പിടിച്ചാ മതിയെര്ന്ന്……… കേറി പിടിച്ചത് ശരിയായില്ല……
അല്ല….. ഗൗരിയേച്ചിക്ക് നിന്നെ ഇഷ്ടാന്ന് എന്താ ഉറപ്പ്…. ചേച്ചി പറഞ്ഞില്ലല്ലോ…….ചിലപ്പോ……""""""
""""ഏട്ടത്തിക്കെന്നെ ഇഷ്ടാ…. ഇന്നലെ ഞാനാ കുഴീല് വീണപ്പോ ഇഷ്ടാന്ന് പറഞ്ഞില്ലേ, അപ്പോ തിരിച്ച് ഇഷ്ടാന്ന് പറയണെന് പകരം എനിക്ക് ഉമ്മ തന്നതാ"""""""
സുധി പറഞ്ഞോണ്ടിരുന്നതിന്റെ ഇടയ്ക്ക് കയറി ഞാൻ പറഞ്ഞതും അവനൊന്ന് ഞെട്ടി……
""""എവിടാ നെറ്റീലാ??""""
സുധിയുടെ ചോദ്യത്തിന് പകരമായി അല്ലെന്ന് തലയാട്ടിയിട്ട് ഞാൻ ചുണ്ട് തൊട്ട് കാണിച്ചു……
"""ശരിക്കും??"""
അവൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചപ്പോ ഞാനൊരു നാണം കലർന്ന ചിരിയുടെ സഹായത്തോടെ അതേയെന്ന് തലയാട്ടി….
""""എന്നിട്ടാണോ അവരിപ്പോ ഇത്രേം ഗമ കാണികണേ""""
""""എനിക്കുറപ്പാ ഏട്ടത്തിക്ക് എന്നേം ഇഷ്ടാന്ന്…… പക്ഷെ ഇപ്പോ എന്താ ഇങ്ങനേന്നാ മനസിലാവാത്തെ……""""
ഞാൻ ഏട്ടത്തി കുറച്ചു മുന്നെ പറഞ്ഞതൊക്കെ ഓർത്ത് വിഷമത്തോടെ പറഞ്ഞു….
ഒന്ന് ആലോചിച്ച ശേഷം സുധി പറഞ്ഞു
""""എനിക്ക് തോന്നണത് നിന്നെപോലെ തന്നെ ഗൗരിയേച്ചിക്കും ഈ രണ്ടാളേം കൂടെ ജീവിക്കുന്നെനോട് താല്പര്യമില്ലാത്തൊണ്ടാന്നാ…… അതല്ലേ നിന്നോട് പറഞ്ഞേ രണ്ടാളേം കൂടെ മാറി മാറി കിടക്കാനൊന്നും പറ്റൂല്ലാന്ന്………. പിന്നെയാ ശിവേട്ടന്റെ പെണ്ണാന്ന് പറഞ്ഞതൊക്കെ നിന്നെ ഒഴുവാക്കാൻ വേണ്ടി പറഞ്ഞതാവും………..""""""
അവന്റെ വാക്കുകൾ എനിക്കൊരല്പം ആശ്വാസം പകരുന്നുണ്ട്….
""""പിന്നെ ഇന്നലെ ആ കുഴീല് വെച്ച് ജീവിതം അവസാനിക്കാൻ പോവാന്ന് തോന്നിയപ്പോ നിന്നോട് ഉള്ളിലുള്ള ഇഷ്ടം മറച്ച് വെക്കാതെ പുറത്ത് വന്നതാവും…… അതോണ്ട് നിന്നെ ഇഷ്ടാന്ന് ഉറപ്പിക്കാ……. പക്ഷെ രണ്ടാളേം കൂടെ ഒരുമിച്ചെന്തായാലും ചേച്ചി കഴിയൂന്ന് തോന്നണില്ല….. നിനക്കും അതിനോട് താല്പര്യം ഇല്ലല്ലോ, അതോണ്ട് എങ്ങനേം ശിവേട്ടനെ ഉഴുവാക്കാനൊരു വഴി കാണണം……..
💬 Comments
View all comments