0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5537

അത് വരെ നീ ക്ഷമിച്ചേ പറ്റൂ"""""

""""ഏട്ടത്തിയെ കിട്ടാൻ ഞാൻ എത്ര വേണേലും കാത്തിരിക്കും……"""""
ഞാൻ ആവേശത്തോടെ പറഞ്ഞപ്പോ സുധി ചിരിച്ചു…..

""""തല്കാലം മോനൊരു കാര്യം ചെയ്യ്……. നേരെ വീട്ടിലേക്ക് പോയിട്ട് ഒരു മാപ്പങ്ങ് പറഞ്ഞേക്ക്……. സ്വന്തമാന്ന് തോന്നിയോണ്ടാ സമ്മതവില്ലാതെ തൊട്ടേന്നോ മറ്റോ പറ…..വേണേ കുറച്ച് കണ്ണീരും വന്നോട്ടെ…...ഏക്കും"""""
അവനെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞപ്പോ ഇന്നത്തെ വിഷയത്തിൽ ഒരു മാപ്പ് പറയുന്നത് നല്ലതാന്ന് എനിക്കും തോന്നി……

'""""""ഓ…...എന്താ തിടുക്കം…….ചെല് ചെല് നടക്കട്ടെ……… പിന്നെ ഇനിയെന്തേലും ഉണ്ടായാ അത് നാളെ പറഞ്ഞാ മതി…… ഞാൻ കുറച്ച് നേരംകൂടി ഉറങ്ങട്ടെ, വെറുപ്പിക്കാൻ വരരുത്""""""
അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞപ്പോ നല്ലൊരു ചിരിയും സമ്മാനിച്ച് ഞാൻ പുറത്തേക്ക് നടന്നു, എന്തോ അവനോട് എല്ലാം പറഞ്ഞപ്പോ ഒരാശ്വാസം……. അവൻ പറഞ്ഞതൊക്കെ കേട്ടപ്പോ എനിക്ക് ഗൗരിയേട്ടത്തിയെ കിട്ടുമെന്നൊരു തോന്നൽ…..

അങ്ങനെ ഞാൻ തിരിച്ച് വീട്ടിലേക്ക് മടങ്ങി…..
*****************************

മുൻ വാതിൽ തുറന്ന് കിടക്കുകയായിരുന്നത് കൊണ്ട് ഞാൻ തട്ടാനും മുട്ടാനും ഒന്നും നിൽക്കാതെ നേരെ അകത്തേക്ക് കയറി…….. അടുക്കള ഭാഗത്തൊന്നും ആളെ കാണാനില്ല…..
പിന്നെ ഞങ്ങടെ മുറിയുടെ വാതിൽക്കൽ എത്തി നോക്കിയപ്പോൾ ഏട്ടത്തിയതാ കുഞ്ഞനെ ഉറക്കുന്നു, അവൻ നല്ല ഉറക്കമാണ്…..ഏട്ടത്തി അവനരികിൽ അവനെ തന്നെ നോക്കി കിടക്കുന്നു….. കുറച്ചൂടെ മുന്നെ വന്നിരുന്നേൽ പാല് കൊടുക്കുന്നത് കാണാമായിരുന്നു എന്ന് തോന്നുന്നു, പെട്ടെന്നെന്തോ തോന്നിയിട്ടാവാം ഏട്ടത്തി വാതിലിന് നേരെ നോക്കി…… ഞാൻ അവരെ തന്നെ നോക്കി അവിടെ നിന്നു……

ഒരുനിമിഷം എന്നെ തന്നെ നോക്കി കിടന്ന ശേഷം പൂർണമായും ഉറക്കത്തിലേക്ക് വഴുതി വീണ കുഞ്ഞനെ എടുത്ത് തൊട്ടിലിൽ കിടത്തിയിട്ട് ഏട്ടത്തി എഴുന്നേറ്റു…..

""""ഏട്ടത്തീ………""""
അഴിഞ്ഞു പോയ മുടി വാരി കെട്ടിയ ശേഷം എന്നെ അവഗണിച്ച് കടന്നുപോവാൻ തുനിഞ്ഞ അവരെ ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചതും അവർ നടത്തം നിർത്തി….. പക്ഷെ തിരിഞ്ഞ് നോക്കിയില്ല………..

""""എന്നോട് ക്ഷമിക്കണം…….. ഞാൻ……… നേരത്തെ……….. അങ്ങനെ പെരുമാറരുതേര്ന്നു…… എന്നെ ഇഷ്ടാന്ന് കരുതി…….. എന്റെ സ്വന്തമാന്ന് തോന്നിയോണ്ടാ സമ്മതമില്ലാതെ കെട്ടിപ്പിടിച്ചേ……….
പിന്നെ ഈ ശരീരത്തെ മാത്രാ ഞാൻ ഇഷ്ടപ്പെട്ടതെങ്കില് അതെനിക്ക് നമ്മടെ കല്യാണം കഴിഞ്ഞന്ന് രാത്രി തന്നെ സ്വന്തമാക്കേര്ന്ന്……."""""

സുധിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് തൊട്ട് ഏട്ടത്തിയോട് പറയാൻ മനസ്സിൽ പഠിച്ചോണ്ടിരുന്ന ഒരുപാട് കാര്യങ്ങളിൽ അത്രയേ തുറന്ന് പറയാൻ സാധിച്ചുള്ളൂ……

""""ഇനിയെന്റെ ശല്യമുണ്ടാവില്ല…."""""
അത് കൂടെ പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു, എന്തായാലും ഉദ്ദേശിച്ച പോലെ കുറച്ചൊക്കെ പറയാൻ സാധിച്ചു…..

💬 Comments

View all comments