Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]
പക്ഷേ എനിക്ക് എല്ലാം മങ്ങിയ പോലെ, അവൾക്ക് മാത്രം ഒരു വ്യക്തത..അവളെ നോക്കി മതിമറന്നു നിന്ന എന്റെ മുമ്പിൽ ജനലിൽ തൂങ്ങികിടന്ന വേറൊരുത്തി ചാടി വീണു.ഞാൻ അപ്പോഴാണ് സ്വബോധത്തിൽ എത്തിയത്. "എന്താ മോനെ..സീനിയർ ചേച്ചിമാരെ തുറിച്ചു നോക്കുന്നെ..."
"അല്ല.. അത്... ഞാൻ നിന്നു പരുങ്ങി.
"അത്ര നോട്ടം വേണ്ടാ കേട്ടോ... ജൂനിയർ അല്ലെ മോൻ ചെല്ല്..." ഞാൻ ഷാജിയെ നോക്കി അവൻ നേരത്തെ മുങ്ങിയിരുന്നു. ഞാൻ പിന്നെ യുവജനോത്സവം നടക്കുന്ന ഹാളിലേക്ക് കയറി.സ്റ്റേജിന് മുന്നിൽ കസേരകൾ നിരത്തിയിട്ടുണ്ടായിരുന്നു. ഇവിടെവിടെ ഗ്രൂപ്പുകളായി കുട്ടികൾ സംസാരിച്ച് നിൽക്കുന്നു. ചിലർ ഗാനമാലാപനം പ്രാക്ടീസ്ചെ യ്യുന്നു.മൊത്തത്തിൽ ബഹളകോലാഹലം. എല്ലാം കൂടി ഒരു ഉത്സവാന്തരീക്ഷം.ഞാൻ പിന്നിലായി ഒരു സീറ്റിൽ ഇരുന്നു.മനസ്സ് പക്ഷേ അവിടെ ഇല്ലായിരുന്നു.ജനലിന്റെ അടുത്ത് നിന്നിരുന്ന ആ മുഖം വീണ്ടും വീണ്ടും മനസ്സിൽ തെളിഞ്ഞു. "ഫർഹാന…" പേര് പോലും എന്തോ ഒരു മാധുര്യം ഉള്ളതുപോലെ.
"എന്താ മോനെ,ഒരു വിഷമം?" പിന്നിൽ നിന്ന് ആരോ ചോദിച്ചു.തിരിഞ്ഞു നോക്കിയപ്പോൾ ജോസഫ്."ഒന്നുമില്ലടാ…" ഞാൻ തലകുനിച്ചു.
"അവളെ കണ്ടല്ലോ നീ…" അവൻ ചിരിച്ചു. "എല്ലാവർക്കും അറിയാം അവളെ.ഫർഹാന. സെക്കന്റ് ഇയർ.അല്പം ജാഡ ഉണ്ട്… പക്ഷേ നല്ല കുട്ടിയാണ്."എനിക്ക് എന്തോ ഒരു ചെറിയ സന്തോഷം.ഒരുപാട് ആളുകൾക്ക് അറിയുന്ന ഒരാൾ.എങ്കിലും എനിക്ക് മാത്രം പ്രത്യേകത തോന്നുന്ന ഒരാൾ.സ്റ്റേജിൽ പരിപാടികൾ തുടങ്ങുമ്പോഴും ഞാൻ അർദ്ധമനസ്സോടെ മാത്രം നോക്കി.ഇടയ്ക്കൊക്കെ വാതിലിലേക്കും ജനലിലേക്കും കണ്ണോടിച്ചു.
അവർക്ക് യൂണിഫോംമും ഞങ്ങൾക്ക് കളറും.പിന്നീട് എന്നോട് കയർത്തു സംസാരിച്ച പെൺ കുട്ടിയുടെ പേര് ഗൗരി എന്നാണെന്ന് ഞാൻ ഷാജി വഴി അറിഞ്ഞു.വരും ദിവസങ്ങളിൽ ക്ലാസ്സ് തുടങ്ങി.ലക്ചറുകൾ,നോട്ട് എടുക്കൽ, അറ്റെൻഡൻസ് .ചെറിയ
💬 Comments
View all comments