Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]
തിരിഞ്ഞു നോക്കി.ഫർഹാന ഫാത്തിമ.അവൾ എന്റെ കൈയിലേക്ക് കൈ നീട്ടി ടെസ്റ്റ്‌ട്യൂബ് ശരിയാക്കി.ഒരു നിമിഷം അവളുടെ വെളുവെളുത്ത വിരലുകൾ എന്റെ വിരലുകളെ സ്പർശിച്ചു.പായസത്തിൽ ആലുവപോലെ. നഖങ്ങളിൽ ചുവന്ന നൈൽപോളിഷ്.കൈയിൽ സ്വർണവളകൾ.
“ചെയ്തോളില്ലേ” അവൾ പറഞ്ഞു.ഒരു ചെറിയ പുഞ്ചിരി.എനിക്കോന്നും പറയാനായില്ല.തല കുനിച്ച് നിന്നു.അവൾ തിരിഞ്ഞു നടന്നു.ഗൗരി ഇതിനകം അവളെ നോക്കി നിൽക്കുക യായിരുന്നു.പക്ഷെ അവരുമായി അടുക്കാൻ ഒരു വഴി വിധി എനിക്ക് തന്നു.എന്റെ ആദ്യത്തെ പരീക്ഷ തുടങ്ങിയാ ദിവസം.പുറത്ത് നല്ല വെയിലുള്ള ഒരു ഉച്ചനേരം.ഗവൺമെന്റ് കോളേജിന്റെ ആ പഴയ ചുവരുകളിൽ പറ്റിപ്പിടിച്ച പായലിന്റെ ഗന്ധവും, സീലിംഗ് ഫാനുകളുടെ മുരൾച്ചയും ഹാളിനുള്ളിൽ ഒരുതരം പിരിമുറുക്കം നിറച്ചിരുന്നു.എല്ലാവരും പരീക്ഷാ ചൂടിലാണ്.ആൺകുട്ടികൾ തുണ്ടുവെക്കുന്ന തിരക്കിൽ.ടീച്ചർ ഇല്ല. കുട്ടികളുടെ പിരിമുറുക്കവും പിറുപിറുക്കലും കേൾക്കാം.ഞാൻ ഇരുന്നിരുന്നത് ആ നീളൻ ബെഞ്ചിന്റെ കൃത്യം നടുക്കിലായിരുന്നു.മുമ്പിൽ തന്നെ മതിൽ.അപ്പൊ ചോദിച്ചെഴുതാണ് ഇനി പറ്റില്ല.ഊമ്പി എന്ന് ഉറപ്പായി.എന്റെ ഇരുവശങ്ങളിലും ആളുവന്നിട്ടില്ല.അപ്പുറത്തും ഇപ്പുറത്തും ആരിരിക്കുമെന്ന് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു.പെട്ടന്നു പുറത്തു സംസാരവും ഒരിടകചിരിയും.പെട്ടെന്നാണ് ഹാളിലേക്ക് അവർ രണ്ടുപേരും കയറി വന്നത്.ഗൗരിയും ഫർഹാന ഫാത്തിമയും.ങേ ഇനി ഇവർ 2 പേരും.എന്റെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.അവർ എന്റെ ബെഞ്ചിലേക്ക് തന്നെയാണ് നടന്നു വരുന്നത് എന്ന് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി. അതെ അത് സംഭവിച്ചു.ഗൗരി എന്റെ ഇടതും ഫർഹാന എന്റെ വലത് വശത്തും ഇരുന്നു. എന്റമ്മോ തൊട്ടടുത്ത് ഏറ്റവും സുന്ദരികളായ രണ്ടുപേർ.ഗൗരിക്ക് എന്റെ പകുതി പൊക്കമുള്ളൂ പക്ഷെ കാണാൻ കൊള്ളാം. അവർ ബെഞ്ച് നീക്കി കേറിയിരുന്നു.വലത്തു ഭാഗത്ത് ഫർഹാനയും.അവളിൽ അതറിന്റെ നല്ല സുഗന്ധം.അവൾ ഹോൾ ടിക്കറ്റ് ബെഞ്ചിലേക്ക് വെച്ചപ്പോൾ ആ സ്വർണ്ണ വളകൾ കിലുങ്ങിയ ശബ്ദം
💬 Comments
View all comments