0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 1.9K

കഥ ഇതിനോടൊപ്പം ചേർക്കുകയാണ്. ഈ സംഭവവും നടന്നതു തന്നെ.

വേതാളകഥകൾ പോലെ നീണ്ട് നീണ്ട് കഥകൾ പോകുകയാണ്.

അടുത്ത കഥ ഗൗരിയുടേതിനൊപ്പം തന്നെ ഫെലീസ എന്ന ചേച്ചിയുടേതു കൂടിയാണ്. കാരണം ഇവർക്ക് രണ്ടു പേർക്കും അന്യോന്യം അറിയാമായിരുന്നു.

ഒരിക്കലും അവർ തമ്മിൽ കണ്ടില്ല. എന്നാൽ ശ്യാമിന് ആ കഥകൂടി പറയാതെ ഗൗരിയുടെ കഥ പൂർണ്ണമായും വരച്ചു ചേർക്കാൻ ആകില്ല.

അധ്യായം 4 - ഒരു ഐസ്‌ക്രീം കഥ

ഗൗരിയുമായി അടുത്ത കാലത്തു തന്നെ ശ്യാം കുറച്ച് പണിക്കാരെ കൊണ്ടുവന്നിരുന്നു. ഭൂതഗണങ്ങൾക്ക് ശ്യാമിനെ വലിയ കാര്യവുമായിരുന്നു.

അങ്ങനെ ഇരിക്കേ ശ്യാം വീട്ടിലില്ലാത്ത അവസരങ്ങളിൽ അയൽവക്കത്തെ ഒരു വിധവ ആ വീട്ടിൽ വന്ന് പണിക്കാർക്ക് അതുമിതും ഭക്ഷണം കൊടുക്കുക, ചെടികൾ നടാൻ കൊടുക്കുക എന്നതെല്ലാം ആരംഭിച്ചു.

(അവരുടെ പേര് ഒരു കുനഷ്ട് പിടിച്ചതാണ്, ഏതാണ്ട് കന്യാസ്ത്രിമാരുടെ പോലൊരെണ്ണം. ഇന്നും അത് അറിയില്ല. ഫെലീസ എന്നോ മറ്റോ വിളിക്കാം)

ഈ ചേച്ചിയെ ശ്യാം കണ്ടിട്ടും, സംസാരിച്ചിട്ടും ഉണ്ട്. ഒരു 50 വയസ് പ്രായം വരും. വെളുത്ത് തുടുത്ത്, സ്വൽപ്പം വണ്ണമൊക്കെയുള്ള ഒരു മസാലദോശ!! ശ്യാമിന്റെ ക്രയ്റ്റീരിയായിൽ വരുന്ന വകുപ്പല്ലാത്തതിനാലും, ഗൗരി ഉള്ളതിനാലും അത്രയങ്ങ് ശ്രദ്ധിക്കാൻ പോയില്ല.

പണിക്കാരോട് മീൻകാർ വരുമ്പോൾ മീൻ മേടിച്ച് വച്ചേക്കണം എന്നും പറഞ്ഞ് ക്യാഷും കൊടുത്തിട്ടാണ് ശ്യാം പോകുന്നത്. പക്ഷേ മീൻകാർ നമ്മുടെ ചേച്ചിയുടെ വീടിനടുത്തു കൂടിയാണ് പോകുന്നത്.

ശ്യാമിന്റെ വീട് കുറച്ച് ഉള്ളിലായതിനാൽ ഇങ്ങോട്ട് വരില്ല. അതിനാൽ പണിക്കാരുടെ ലീഡർ, ശ്യാമിന് അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട മനോഹരൻ (ശ്യാം ‘മനോ’ എന്ന് വിളിക്കും )

💬 Comments

View all comments