0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 1.9K

ഈ ചേച്ചിയെ മീനിന്റെ പണം ഏൽപ്പിക്കും.

ചേച്ചി മീൻ മേടിച്ച് ഫ്രിഡ്ജിൽ വയ്ക്കും. മനോഹരനോ ശ്യാമോ മതിലിങ്കൽ ചെന്ന് ചേച്ചിയോട് മീൻ വാങ്ങിക്കൊണ്ട് പോരും.

ഇതാണ് ചേച്ചി എക്‌പ്ലോയിറ്റ് ചെയ്തത്.

ആ കാരണവും പറഞ്ഞ് മീനിന്റെ കൂടും തൂക്കി, പണിക്കാരുടെ അടുത്തുവരിക, അവരോട് വാചകമടിക്കുക ഇത്യാദിയായിരുന്നു കലാപരിപാടി.

ശ്യാം കരുതി മനോഹരനുമായി ആണ് ചേച്ചിക്ക് ഡിങ്കോൾഫിക്കേഷൻ എന്ന്.

പക്ഷേ സത്യത്തിൽ ചേച്ചി ശ്യാമിന്റെ കടാക്ഷത്തിനായിരുന്നു വന്നിരുന്നത്.

പണിക്കാരുമായുള്ള ചേച്ചിയുടെ അടുപ്പം താമസിയാതെ ശ്യാമും ആയിട്ടായി. അപ്പോൾ തന്നെ മനോഹരൻ ശ്യാമിനോട് സൂചിപ്പിച്ചു, “ഏട്ടാ ദവള് പിശകാ കെട്ടോ, ഏട്ടനോട് ഒരു നോട്ടമുണ്ടെന്ന് തോന്നുന്നു.”

“ഒന്നു പോടാ” എന്നായിരുന്നു ശ്യാമിന്റെ മറുപടി.

ശ്യാം ബൈക്കിൽ വന്നാൽ ഈ ചേച്ചിക്ക് കാണാൻ സാധിക്കില്ല, കാരണം മറ്റൊരുവഴിക്കാണ് വരുന്നത്. എന്നാൽ കടയിൽ സാധനം വാങ്ങാൻ പോയി നടന്നു വന്നാൽ ചേച്ചിക്ക് സംസാരിക്കാൻ അവസരം കിട്ടും.

വൈകിട്ട് ഒരു ചാരായം മേടിക്കാൻ പോക്കുണ്ട് ശ്യാമിന്. അപ്പോൾ ചേച്ചിയുടെ മതിലിങ്കൽ നിന്ന് കുശലം പറയും. എന്നാൽ കൈയ്യിലുള്ള സാധനം അകത്താക്കാനുള്ള ധൃതിയിൽ ചേച്ചിയുടെ കൊഞ്ചക്കത്തിന് ശ്യാം അധികം നിൽക്കാറില്ലായിരുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ചേച്ചി ശ്യാമിനെ അകത്തേക്ക് വിളിച്ചു. അവർ കുറെ നേരം സംസാരിച്ചു. എല്ലാം വളരെ ഹെൽത്തി ടാക്കിങ്ങ്.

ഇത് പല ദിവസം ആവർത്തിച്ചു.

പിന്നെ എല്ലാ ദിവസവും ആ വഴി വരുമ്പോൾ ചേച്ചിയുടെ വീട്ടിൽ കയറാൻ തുടങ്ങി. ചേച്ചി ചിക്കനോടും മറ്റും എന്തോ ഒരു അകൽച്ച കാണിച്ചിരുന്നു. അയല അല്ലാതെ മറ്റൊരു മീനും കൂട്ടുകയുമില്ല. കുറെ ഏറെ അന്ധവിശ്വാസങ്ങളുടെ ആകെത്തുകയായിരുന്നു കക്ഷി.

💬 Comments

View all comments