Chapter Title : ഗൗരിയും ശ്യാമും [Sojan]
പക്ഷേ അത് അത്ര എളുപ്പമല്ലായിരുന്നു, മറ്റ് സ്റ്റാഫുകൾ ഉണ്ടായിരുന്നു.
അതിനാൽ അതിന് താഴെ ഗോഡൗൺ പോലൊരു വലിയ കെട്ടിട സമുച്ചയം ഉണ്ടായിരുന്നു.
പീറ്റർ കെട്ടിടം വാടകയ്ക്ക് എടുത്തപ്പോൾ അതു കൂടി എടുത്തതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ എന്നാണ് പുള്ളി ഉദ്ദേശിച്ചത്. എന്നാൽ വാഹനങ്ങൾ കയറണമെങ്കിൽ കുറച്ച് സിമിന്റ് തിട്ടകളും മറ്റും തട്ടിക്കളയണമായിരുന്നു.
അത് പിന്നീടേയ്ക്ക് മാറ്റിവച്ച് ബാക്കി പണികൾ നടക്കുകയായിരുന്നു. സൂപ്പർവൈസർ ആയതിനാൽ ശ്യാമിന് പൂർണ്ണ അധികാരം ഉണ്ടായിരുന്ന അവിടെ ഗൗരിക്ക് മുകളിലെ നിലയിൽ നിന്നും തന്ത്രപൂർവ്വം വരുവാൻ ആകുമായിരുന്നു.
മാത്രവുമല്ല അവിടെ ആണ് പണി സാധനങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്. ആ മുറിയിൽ നിന്ന് പിന്നിലേയ്ക്ക് ഒരു വഴി ഉണ്ടായിരുന്നത് കാടുപിടിച്ചു കിടന്ന പുറമ്പോക്കിലേയ്ക്കായിരുന്നു എത്തപ്പെട്ടിരുന്നത്. അതിലെ കടന്നാൽ മെയിൻ റോഡിലേയ്ക്ക് മറ്റൊരു വഴിക്ക് ചെന്നെത്തുമായിരുന്നു.
ഈ കഥകൾക്കിടയിൽ പീറ്റർ ഒരു പെൺകുട്ടിയെ രഹസ്യമായി കാറിൽ കയറ്റുന്നതും മറ്റും ശ്യാം കണ്ടുപിടിച്ചു.
പീറ്ററിന്റെ കാറിൽ ശ്യാം കയറാൻ തുടങ്ങിയപ്പോൾ പീറ്റർ നിരുത്‌സാഹപ്പെടുത്തി, അവസാനം സമ്മതിക്കേണ്ടി വന്നപ്പോൾ സാധാരണയിൽ നിന്നും വിഭിന്നമായി പിന്നിൽ കയറാൻ പീറ്റർ പറഞ്ഞു.
പിന്നിൽ കയറിയപ്പോഴാണ് മുന്നിൽ ഒരു പെണ്ണിരിക്കുന്നത് ശ്യാം കാണുന്നത്.
ഈ പെൺകുട്ടി പീറ്ററിന്റെ മറ്റൊരു സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു.
(അന്ന് സൺഗ്ലാസ് ഉള്ള കാലമാണ്, മുന്നിൽ ആളുള്ളത് പുറത്തു നിന്ന് നോക്കിയാൽ കാണില്ല)
പിന്നീടൊരിക്കൽ ശ്യാം അതിനെപ്പറ്റി പീറ്ററിനോട് ക്വസ്റ്റൻ ചെയ്തു. മുതലാളി എന്നതൊന്നും ശ്യാമിന് പ്രശ്‌നമല്ലായിരുന്നു.
(ഇന്നത്തെ കാലത്താണെങ്കിൽ ശ്യാം അത് ചെയ്യില്ല, അന്ന് പ്രതികരണശേഷിയും, കാഴ്ച്ചപ്പാടും വ്യത്യസ്ഥമായിരുന്നു).
ആ വിഷയം ശ്യാമിന് പീറ്ററിനോടുള്ള രീതികൾക്കും, അവിടുത്തെ ജോലിക്കും തന്നെ
💬 Comments
View all comments