0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 935

സുഹൃത്തുക്കളായി. കെട്ടിടം പൊളിക്കാൻ രണ്ട് പ്രായമായ കൽപ്പണിക്കാരാണ് ഉള്ളത്. അവർ കമ്പികൊണ്ട് ഒരു കുത്ത് കുത്തി, തലയിൽ കെട്ട് അഴിച്ച് മുഖം തുടയ്ക്കും; പിന്നെ ഒരു ബീഡി വലിക്കും. ഇവരുടെ മുറികളിലെ വാട്ടർ ടാങ്കും മറ്റും അഴിക്കണമെങ്കിൽ അവരുടെ പണി കഴിയണം.

ശ്യാം ഒരു അലമാരയുടെ വിജാഗിരി അഴിച്ചപ്പോൾ സ്‌ക്രൂഡ്രൈവർ കൊണ്ട് കൈ മുറിഞ്ഞു. ഗൗരി താഴെ മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗോസും മറ്റും മേടിച്ചു കൊണ്ടുവന്ന് കൈ കെട്ടികൊടുത്തു.

അത്രക്കൊന്നും പറ്റിയിട്ടില്ല, പിന്നെ ഒരു പെണ്ണ് കെട്ടുന്നതല്ലേ എന്നു കരുതി ശ്യാം അതിന്റെ രസത്തിൽ ഇരുന്നു കൊടുത്തു.

കൈ കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗൗരിയുടെ ശരീരം ചെറുതായി ശ്യാമിന്റെ ശരീരത്തിൽ സ്പർശിച്ചുകൊണ്ടിരുന്നു.

ആദ്യം ശ്യാം കരുതി, അവിചാരിതമായി ആയിരിക്കാം എന്ന്; പക്ഷേ ഒരു മനുഷ്യന് ഒരു അദൃശ്യ ബൗണ്ടറി ഉണ്ടല്ലോ – അതിനുള്ളിലേയ്ക്ക് അറിഞ്ഞുകൊണ്ട് സംഭവിക്കുന്ന കടന്നു കയറ്റം പെട്ടെന്ന് മനസിലാക്കാം. ഇവിടെയും അത് ശ്യാമിന് തോന്നി.

കെട്ടിക്കഴിഞ്ഞ് കൈ കഴുകാനായി ഗൗരി പോയി, തിരിച്ച് വരുമ്പോൾ ശ്യാം കടന്നുപോകുന്ന ഗൗരിയുടെ വയറിനിട്ട് കെട്ടാനുപയോഗിച്ച ചെറിയ കത്രികകൊണ്ട് കുത്തുന്നതു പോലെ ഒരു ആഗ്യം കാണിച്ചു.

ഗൗരി നാടകീയമായി അതിനെ ഒഴിഞ്ഞ് പോകുന്നതായി ഭാവിക്കുകയും, ലജ്ജാവതിയെന്നപോലൊരു കടാക്ഷം നൽകുകയും ചെയ്തു.

അതിനെ ഒരു സ്പാർക്ക് എന്ന് മാത്രമേ പറയാൻ കഴിയൂ.

അന്ന് അത്രയും കൊണ്ട് അവസാനിച്ചു.

വൈകിട്ട് ഗൗരി വീട്ടിൽ നിന്നും വിളിച്ചു. (അന്ന് ഇന്നത്തെപോലെ ഫ്രീ കാൾ ഒന്നും നടക്കില്ല, കാശ് പോകും) എങ്കിലും ശ്യാം എന്തൊക്കെയോ ഗൗരിയോട് സംസാരിച്ചു. അവരൊരു പത്ത് മിനിറ്റ് സംസാരിച്ച് കാണും.

ഔപചാരീകതയൊക്കെ പോയി. അടുത്ത ദിവസം അവർ വളരെ അടുത്തവരാണെന്ന് രണ്ടുപേർക്കും തോന്നിയിരിക്കാം. ഏതായാലും അന്ന് ശ്യാമിന് ജോലിക്കിറങ്ങാൻ വലിയ സന്തോഷമായിരുന്നു.

ഉച്ചയ്ക്ക് ഗൗരി ഒരു വനിത വായിച്ചു കൊണ്ട് ഇരുമ്പു കസേരയിൽ ഇരിക്കുകയാണ്. ശ്യാം വനിതയുടെ മടക്കിപ്പിടിച്ച മറുപുറം നോക്കിയപ്പോൾ അണ്ടർ ഗാർമെന്റ്‌സിന്റെ പരസ്യമാണ്.

“എന്തു ഭംഗിയാ കാണാൻ” ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു.

ഗൗരി ചോദ്യഭാവത്തിൽ തലയുയർത്തി നോക്കി..

“നിന്നെ അല്ല പറഞ്ഞത്”.. ശ്യാം കളിയാക്കി.

“നീ വായിക്കുന്നതിന്റെ അടിയിലെ ഭാഗത്തിന്റെ കാര്യമാണ് പറഞ്ഞത്.”

അവൾ അത് തിരിച്ച് പിടിച്ച് നോക്കി, പിന്നീട് ശ്യാമിനോട് പറഞ്ഞു,

“നല്ല ഭംഗിയാണല്ലേ?”

ശ്യാം അതെ എന്ന് തലയാട്ടി.

“ആദ്യമാണോ ഇത് കാണുന്നത്,” അവൾ പരിഹാസരൂപേണ ആ തലയാട്ടലിനെ പരിഹസിക്കാൻ ചോദിച്ചു.

ശ്യാമിന് മനസിലായി ഗൗരി അതിൽ പിടിക്കാനുള്ള

💬 Comments

View all comments