Chapter Title : ഗൗരിയും ശ്യാമും [Sojan]
മേടിച്ചവ പായ്ക്ക് ചെയ്യണം.
(എന്നിട്ടും ഒരു ക്ലോക്കും, ഏതാനും സർട്ടിഫിക്കേറ്റുകളും അവൻ എടുക്കാൻ മറക്കുകയും ചെയ്തു).
ഇതെല്ലാം ചെയ്യുമ്പോൾ അവന്റെ ഉള്ള് ഗൗരിയുടെ ചുറ്റും തന്നെ കറങ്ങിക്കൊണ്ടിരുന്നു.
അവൾ അതീവ സുന്ദരിയോ, അങ്ങേയറ്റം നല്ലവളോ അല്ല; എന്നാൽ അവൾ സത്യസന്ധയാണ്. അതാണ് അവനെ ഏറ്റവും ആകർഷിച്ചത്. അവനും അങ്ങിനെ തന്നെയായിരുന്നു.
സമയം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. മണി 12.30 ആയി ഇനി ഏതാനും മണിക്കൂർ മാത്രമേ ഉള്ളൂ!!
അവൻ അവളുടെ അടുത്തു ചെന്നു.
തമാശ് രീതിയിൽ ചോദിച്ചു, "ഇന്ന് ഒന്നും വേണ്ടെ?"
അവൾ അത് കേട്ടതായി പോലും ഭാവിച്ചില്ല.
ശ്യാം അടുത്തിരുന്ന് ആ കൈകൾ അവന്റെ കൈയ്യിലെടുത്ത് തലോടി, മുഖം കനപ്പിച്ചിരുന്ന അവളുടെ കവിളിലൂടെ വിരലോടിച്ചു.
ഇടയ്ക്ക് എപ്പോഴോ അവൾ കൈ തട്ടിക്കളയുകയും ചെയ്തു.
അപ്പോൾ അവൻ എഴുന്നേറ്റ് പോകും. പിന്നെയും കുറച്ചു കഴിഞ്ഞ് വരും.
‘എനിക്കിച്ചിരി വെള്ളം തരുമോ?’ അവൾ ചോദിച്ചു.
അവൻ അടുക്കളയിൽ നിന്നും വെള്ളം കൊണ്ടുവന്നു കൊടുത്തു.
ഇതിനിടയിൽ നാട്ടിൽ ചെന്നാൽ അവിടെ ഗൗരിക്ക് എന്തെങ്കിലും ജോലി ശരിയാക്കാൻ ശ്രമിക്കാം എന്നും മറ്റും ശ്യാം പറയുന്നുണ്ടായിരുന്നു. അതൊന്നും അവൾക്ക് വിശ്വാസമായില്ല.
വീണ്ടും അവൻ അവളുടെ അടുത്തുവന്ന് കിടന്നു. കഴുത്തിൽ ഉമ്മ വച്ചു. കൈകൾ എടുത്ത് അവന്റെ മുഖത്ത് കൊണ്ടുവന്ന് താടിയിലെ സാൻഡ്‌പേപ്പർ പോലുള്ള പരുക്കനിൽ ഉരച്ചു. അവൾ അരിശപ്പെട്ട് കൈകൾ വലിച്ചു.
അവൻ അവളുടെ തലമുടി മാടി ഒതുക്കി, മൂക്കിനുമുകളിലൂടെ വിരൽ ഓടിച്ചു. ചെവിയിലെ ജിമ്മിക്കിയിൽ വിരലിനാൽ താളം പിടിച്ചു. കൃതാവിൽ – നീണ്ടുവളഞ്ഞ് മുഖത്തേക്ക് പടരുന്ന നൂലിഴപോലുള്ള രോമങ്ങൾ നഖം കൊണ്ട് കിള്ളി.
💬 Comments
View all comments