0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 2K

ട്രെയിൻ പോകാൻ തുടങ്ങിയപ്പോൾ ഗൗരിയെ വിളിച്ചു. പീറ്റർ വന്നതും കണക്കെല്ലാം തീർത്തതും പറഞ്ഞു.

ഗൗരിയുടെ വീടിന് സമീപമുള്ള സ്‌റ്റേഷനിൽ അവൾ രാത്രി വരാം എന്നു പറഞ്ഞു.

ആ സ്‌റ്റേഷനിൽ വണ്ടി നിന്നപ്പോൾ ( സമയം പറയുന്നില്ല, പറഞ്ഞാൽ മലബാർ എക്‌സ്പ്രസ് നിൽക്കുന്ന സമയം വച്ച് സ്‌റ്റേഷൻ മനസിലാക്കും വായനക്കാർ )

ആദ്യം അവളെ കണ്ടില്ല, പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലൂടെ രണ്ട് പെൺകുട്ടികൾ ഓടിവരുന്നതു കണ്ടു.

ശ്യാം ഫ്‌ളാറ്റ് ഫോമിലേയ്ക്ക് ചാടിയിറങ്ങി. അവൾ ഒരു കൂട്ടുകാരിയോടൊപ്പമാണ് വന്നത്. അവന്റെ കൈയ്യിൽ കടന്നു പിടിച്ചു.

വലിച്ചുകൊണ്ട് സ്വൽപ്പ് അകലേയ്ക്ക് പോയി. അവനോട് ചേർന്നു നിന്ന് പറഞ്ഞു.

"ഇനിയെന്നു കാണും.?" അവളുടെ സ്വരം ഇടറിയിരുന്നു.

"കാണാം.." അവൻ ആദ്യം അങ്ങിനെ പറഞ്ഞു പിന്നെ പറഞ്ഞു.. "അറിയില്ല.."

എന്തെല്ലാമോ പറയണം എന്നും ഒന്ന് ഗാഡമായി പുണരണമെന്നും രണ്ടുപേരും ആഗ്രഹിച്ചു.

പക്ഷേ ഒന്നിനും ആകുമായിരുന്നില്ല. പകലത്തെ പോലെ അവൾ കരഞ്ഞൊന്നുമില്ല. പക്ഷേ ശ്യാം ചിലപ്പോൾ കരഞ്ഞു പോകുമോ എന്നു തോന്നി.

അവൾ പ്രസന്ന ഭാവത്തിൽ തന്നെ എന്തെല്ലാമോ ചോദിച്ചു. അധികം സമയമില്ല.

പെട്ടെന്ന് ; കൈയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവൾ അവന്റെ കൈക്കകത്ത് പിടിപ്പിച്ചു.

അവൻ അന്ധാളിച്ച് നോക്കി.

"നിന്റെ കൈയ്യിൽ പണം എല്ലാം തീർന്നെന്നു പറഞ്ഞില്ലേ ഇതിരിക്കട്ടെ."

"വേണ്ട, ആവശ്യത്തിന് എന്റെ കൈയ്യിലുണ്ട്."

"സാരമില്ല, എന്റെ വീതമായി ഇതു കൂടി ഇരിക്കട്ടെ."

അവൾ തിരിച്ച് മേടിക്കാൻ സമ്മതിക്കാതെ പിന്നോട്ട് മാറി…

"ഗൗരി ഇത് മേടിക്ക് എനിക്ക് വേണ്ട"

"അത് നീ വച്ചോടാ"

സൈറൻ മുഴങ്ങി.

"ഗൗരി ഞാൻ പോകുകയാണ്, വിളിക്കണം."

"വിളിക്കാം."

"ബൈ.."

"ബൈ

💬 Comments

View all comments