Chapter Title : ഗൗതമിയും സൂര്യനും 10 [Sooriya]
സുഗമില്ല എന്നു പറഞ്ഞു. എന്നിട്ടും എന്റെ കൈയിൽ ഫോൺ തന്നു. ഡോക്ടർ ചോദിച്ചതിനു ഞാൻ മറുപടി കൊടുത്തു പിന്നെ ഇന്നലെ രാത്രി കുളിച്ചു തല നേരെ തോർത്തിയില്ല എന്നു കൂടെ പറഞ്ഞു.അപ്പൊ ഡോക്ടർ പറഞ്ഞു കോവിഡ് ഒന്നുമില്ല. വൈറൽ ഫിവർ മറ്റോ ആണു പേടിക്കാൻ ഒന്നുമില്ല ഒന്നും ആവി പിടിച്ചു പാരസെറ്റമോൾ കൂടെ കഴിച്ചു കിടന്നു ഉറങ്ങിയാൽ മതി പിന്നെ തൽകാലം ചുടു വെള്ളം കുടിക്കുക. കുറവ് ഇല്ലങ്കിൽ ഹോസ്പിറ്റലിൽ പോണം എന്നു പറഞ്ഞു. ഫോൺ സ്പീക്കർ ആയിരുന്നതു കൊണ്ടു ഗൗതമിയും കേട്ടു. പിന്നെ എന്റെ കൂടെ ഉള്ള സഹവാസം കാരണം അവർക്കും കുറച്ചു മനസിലായി.ഗൗതമി ഡോക്ടറിനോട് ok പറഞ്ഞു ഫോൺ കട്ട് ആക്കി.
ഗൗതമി പോയി എനിക്കു വേണ്ടി ഫുഡ് എടുത്തു വന്നു. എന്നെയും കൊണ്ടു വരാന്തായിലെ സോഫയിൽ ഇരുത്തി അവൾ തന്നെ വായിൽ വച്ചു തന്നു കഴിപ്പിച്ചു. ടാബ്ലറ്റ് കൂടെ തന്നു അപ്പോഴേക്കും ദീപ്തി ചേച്ചി എനിക്കു ഒരു ബ്ലാക്ക് കോഫിയും തന്നു.. ഗൗതമി എന്റെ അമ്മ ഫോൺ വിളിച്ചപ്പോൾ എനിക്കു സുഗമില്ല എന്നു പറഞ്ഞു. അമ്മ ടെൻഷൻ ആയപ്പോൾ പേടിക്കാൻ ഒന്നുമില്ല എന്നും ഡോക്ടറെ കോൺസൾട്ട് ചെയ്യ്ത കാര്യവും പറഞ്ഞു പിന്നെ ഞാൻ ഇവിടെ ഉണ്ടു അമ്മ എന്നും പറഞ്ഞു ഗൗതമി അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു.
10 മണി ആയപ്പോൾ ക്ലാസ്സ് തുടങ്ങാൻ സമയം അയി ഞാൻ അവരോടു പോയി ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ പറഞ്ഞു. ആർക്കും വലിയ താല്പര്യം ഇല്ല ഞാൻ കൂടെ ഇല്ലാത്തതു കൊണ്ടു പിന്നെ ഓൺലൈൻ ആയതു കൊണ്ടു
💬 Comments
View all comments