Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
... എപ്പൊ തുടങ്ങിയതാന്നറിയൊ ...? ഇനി ദേ ആ തട്ടിന്റെ മണ്ടേലൂടെ വെക്കണം ഇടിഞ്ഞില് .... അത് ഏട്ടനെ കൊണ്ടേ പറ്റൂ. വേഗം പോയ് കുളിച്ചിട്ട് വന്നേ.....
കുട്ടിക്കാലത്തൊക്കെ നമ്മൾ എന്തേലുമൊക്കെ വലിയ കുരുത്തക്കേട് കാണിച്ച് വീട്ടിൽ പിടിക്കുമ്പൊ കുറേ വഴക്കും അടിയുമൊക്കെ പ്രതീക്ഷിച്ച് പേടിയോടെ വീട്ടിൽ ചെല്ലുകയും എന്നാൽ വീട്ടിൽ എല്ലാരും ആ കാര്യത്തെ പറ്റി തന്നെ മറന്ന് നമ്മളോട് സ്നേഹത്തിൽ പെരുമാറുന്ന ആ ഒരു സന്ദർഭമുണ്ടല്ലോ. വീട്ടിലോ സ്ക്കൂളിലെ ട്യൂഷനിലോ എവിടെങ്കിലുമൊക്കെ നമ്മളിത് അനുഭവിച്ചിട്ടുണ്ടാവും. അപ്പോഴത്തെ അതേ സന്തോഷവും ആശ്വാസവുമാണ് എനിക്കിപ്പൊ തോന്നിയത് . അന്നത്തെ പോലെ ഇനി ഒരിക്കലും ഇതുപോലൊരു തെറ്റ് ആവർത്തിക്കില്ല എന്ന് ഇന്നും ആണയിട്ടു. പക്ഷെ മനുഷ്യരല്ലെ നമ്മള് വീണ്ടും ചെയ്യും...
"നിന്റെ ഫോണിനെന്ത് പറ്റി....? "
വേണ്ടാന്ന് മനസ് നൂറ് വട്ടം പറഞ്ഞെങ്കിലും നാക്ക് മൈരൻ പണി പറ്റിച്ചു.
ഓഹ് അത് സ്വച്ച് ഓഫ് ആക്കിയതിൽ പിന്നെ ഓണാവണേ ഇല്ല. പൊട്ട ഫോൺ , അല്ലാ....നേരത്തിനും കാലത്തിനും വീട്ടിൽ വരത്തുമില്ല എന്നിട്ട ഫോണിനാണോ കുറ്റം. ഇവിടൊരുത്തി ഒറ്റയ്ക്കാണെന്ന ചിന്ത പോലുമില്ല..........."
ഇത്രയും പറയുന്നതിനിടയിൽ പുള്ളിക്കാരി എന്റെ ബാഗും വാങ്ങി വീട്ടിനകത്ത് എത്തി കഴിഞ്ഞു.
ഇങ്ങനൊരു പൊട്ടിപ്പെണ്ണ്.
ചുമന്നോണ്ട് വന്ന പാപഭാരമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായ സന്തോഷത്തിൽ ഞാൻ ബൈക്കിൽ നിന്നുമിറങ്ങി. എന്റെ രക്ഷപ്പെടലിൽ കാർത്തികയ്ക്കും നല്ലൊരു പങ്കുണ്ടെന്നെനിക്ക് തോന്നി. തുളസി തറയിലെ ദീപം തൊട്ട് വണങ്ങി. ഷൂസഴിച്ച് വീട്ടിലേയ്ക്ക് കേറാൻ കാൽ എടുത്ത് വച്ചതും.!!
"കേറി പോകരുതകത്ത് .....! "
ഈശ്വരാ ദേ വരുന്ന്, ശ്രീദേവി പോലെ പോയവൾ മൂദേവി പോലെ . അകത്ത് കേറിയപ്പഴാണോ ഇവൾക്ക് ഓർമ്മ വച്ചത്.
"അകത്തേ നശൂലമെല്ലാം അടിച്ച് കളഞ്ഞ് വിളക്ക് വച്ചിരിക്കുമ്പഴാണോ ഗോവിന്ദേട്ടൻ ഇനി പുറത്തീന്ന് കൊണ്ട് അകത്ത് കേറണെ.... ? പുറത്തു നിന്ന് കുളിച്ചാതി,
💬 Comments
View all comments