Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
മേടിച്ചു. നേരെ വീട്ടിലേയ്ക്ക് വിട്ടു.
ദൂരേന്ന് വന്നപ്പൊഴെ വീട്ടിൽ നിന്ന് പതിവില്ലാത്തെരു വിളിച്ചു കണ്ടു. അടുക്കും തോറും ആ വെളിച്ചം ഇരട്ടിച്ചു. ഒന്ന് രണ്ടായി രണ്ട് നാലായി... അതെ . വിളക്കുകൾ . ഒരായിരം ദീപങ്ങൾ വീട്ടിൽ തെളിഞ്ഞിരിക്കുന്നു.
അയ്യോ ഇന്ന് കാർത്തികയാണല്ലോ. വഴിയോരത്ത് പലവട്ടം ദീപങ്ങൾ കണ്ടെങ്കിലും ഗീതൂന്റെ കാര്യമോർത്ത് ഒന്നും ശ്രദ്ധിച്ചിരുന്നില്ല.
ഗേറ്റിനരികിലെത്തിയതും തുളസിത്തറയ്ക്ക് ചുറ്റും ഇടിഞ്ഞിൽ വിളക്ക് തെളിയിക്കുന്ന ഗീതൂനെയാണ് ഞാൻ കണ്ടത്. കുളിച്ച് നേരിയതുടുത്ത് ഒരു മലയാളി മങ്ക എന്നൊക്കെ പറയൂലേ... അതന്നെ ഐറ്റം.......
ഹൊ ഇത്രയും ഐശ്വര്യവും വച്ച് ഇവളെന്നെ ചൂലെടുത്തടിക്കുന്ന അവസ്ഥ ഒന്നോർത്തെ ...
എന്നിട്ടും എനിക്കതാണ് ചിന്ത... വീടൊക്കെ അതിന്റെ ആകൃതിയ്ക്ക് അതിര് വരച്ച പോലയാ ദീപം തെളിയിച്ചിരിക്കുന്നത്. ഇത്രയും നാൾ അതിനകത്ത് കുടിയിരുന്ന മൂദേവി ഒക്കെ ആ വിളക്കിന്റെ ചൈതന്യത്തിൽ പുറത്തേയ്ക്ക് ജീവനും കൊണ്ടോടി കാണും .പ്രകാശപൂരിതമായ വീട് കണ്ട് വണ്ടറടിച്ച് നിന്ന എന്നെ കണ്ട് ഗീതു ചിരിച്ച് കൊണ്ട് ഓടി വന്നെങ്കിലും മെല്ലെ ഓട്ടത്തിന്റെ സ്പീഡ് കുറയുന്നതും മുഖത്തെ ചിരിമായുന്നതും കണ്ടപ്പൊഴേ എനിക്ക് മനസിലായി ഉച്ചത്തെ കേസ് ഓർത്തിട്ടാവുമെന്ന്.
ഇപ്പൊ ശരിക്ക് ഈ വീട്ടിലെ ഒരേ ഒരു മൂദേവി ഞാനാ മൂദേവി അല്ല മൂദേവൻ ....
"എന്താ ലേറ്റായേ, ഒരുമിച്ച് വിളക്ക് തെളിയിക്കാന്നും വിചാരിച്ചാ ഞാനിരുന്നെ , അതെങ്ങനാ ആവശ്യോള്ളപ്പൊ ഒന്നും ഈ ആൾ കാണില്ല ........''
ഗീതു കപടദേഷ്യം കാണിച്ചു.
ഭൂമിയിൽ കപടവും എന്നാൽ അതേ സമയം തന്നെ സുന്ദരവുമായ ഒന്നേ ഉള്ളൂ. അത് ദേ ഇവൾടെ ഈ കപട ദേഷ്യമാണ്
സത്യം പറഞ്ഞാൽ ഇപ്പഴാണ് ഞാൻ ശരിക്കും വണ്ടറടിക്കുന്നത്. ഉച്ചയ്ക്ക് ഉണ്ടായതൊക്കെ ഇവൾ മറന്നോ , ഈശ്വരാ ഗീതൂന് എന്നോട് ഒരു ദേഷ്യോം ഇല്ലേ അപ്പൊ...?
" എന്തുപറ്റി ഗോവിന്ദേട്ടാ ഇങ്ങനെ അന്തംവിട്ട് നോക്കണെ.... സൂപ്പറായിട്ടില്ലെ വീട്
💬 Comments
View all comments