Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
ഗീതു പറഞ്ഞിരുന്നു.
വാനിൽ നിന്നും നേരിട്ട് നടുമുറ്റത്തേയ്ക്ക് പതിക്കുന്ന മഴയെ നോക്കി ആസ്വദിച്ചിരിക്കുവാണ് കക്ഷി ...... അവളേയും കടന്ന് റൂമിലേയ്ക്ക് പോകവേ ഗീതു എന്നെ കൈയിൽ വലിച്ച് സോഫയിലേയ്ക്കിട്ടു...
"എങ്ങോട്ടാ ഇത്ര ദൃതിയിൽ . അവിടെ ആരെങ്കിലും കാത്തിരിക്കുവാണോ .....?"
പോടീ എന്ന് പറയാൻ വന്നെങ്കിലും ഞാൻ ചുമ്മാതല ചരിച്ച് കളയുകയായിരുന്നു. ഒന്ന് രണ്ട് ദിവസം ഗീതൂന്റെ മുമ്പിൽ നിന്ന് മാറി നടക്കാമെന്നാണ് വിച്ചാരിച്ചത് ,അവളെ കാണുമ്പൊ ഒക്കെ ഞാൻ കാണിച്ച പേക്കൂത്താണ് എനിക്കോർമ്മ വരുന്നത്.
നമ്മൾ രണ്ടു പേരും നടുമുറിത്തിനഭിമുഖമായി ആ മഴയും കണ്ട് സോഫയിലിരുന്നു.. വല്ലാത്തൊരു കാലാവസ്ഥ . സുന്ദരമായത്. ഗീതു എന്റെ തോളിലേയ്ക്ക് തല ചായ്ച്ചു. അവിടിരുന്ന് മഴക്കാണാൻ തന്നെ വല്ലാത്ത ഭംഗിയാണ്. നിമിഷങ്ങൾ ഒഴുകി നീങ്ങവെ വെള്ളാരം കല്ലിൽ മഴത്തുള്ളി ചിതറിയ പോലെ ഗീതുവിന്റെ ശബ്ദം ........
"ഏട്ടനെന്തിനാ അങ്ങനെ ചെയ്തത് ......''
മിന്നി തെളിഞ്ഞ മിന്നലിന് പുറകെ വലിയ ശബ്ദത്തിൽ ഇടി മുഴങ്ങി..
ഞെട്ടിയ ഞാൻ തല തിരിച്ച് അവളെ നോക്കിയെങ്കിലും ഗീതു ഒന്നും സംഭവിക്കാത്ത മട്ടിൽ എന്റെ തോളിൽ ചായ്ഞ്ഞ് കിടപ്പുണ്ടായിരുന്നു...
"എ.....എന്ത് .....?"
അറിയാത്ത ഭാവം കാണിച്ച് ഞാൻ ചോദിച്ചു.
"മ്..... ഞാൻ കുറച്ച് നാളായിട്ട് ശ്രദ്ധിക്കുവാ ഗോവിന്ദേട്ടനാകെ മാറി....''
മഴയുടെ ശക്തി കൂടി .. പതിഞ്ഞ താളത്തിലുള്ള ഗീതൂന്റെ സംസാരം. ആ ശാന്തതയാണ് എന്നെ ഭയപ്പെടുത്തിയത്..
"എന്ത് മാറിയെന്ന്....'' ?
"എന്തെന്നോ ....എന്തെന്ന് ചോദിച്ചാൽ നോട്ടവും ഭാവവുമൊക്കെ ......."
" ഏയ് നിനക്ക് തോന്നുന്നതാ... " അത് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഗീതു വിടുന്ന കോളില്ല.....
" തോന്നുന്നെന്നോ, ഇങ്ങോട്ട് നോക്കി പറ എന്റെ കണ്ണിൽ നോക്കി....''
ഗീതു തോളിൽ നിന്നെഴുന്നേറ്റ് എന്റെ മുഖം അവൾക്ക് നേരെ പിടിച്ചോണ്ട് ചോദിച്ചു...
"എന്റെ സ്നേഹം മാറിയോ കരുതൽ കുറഞ്ഞോ .............." ?
പിടിവിട്ട് പോയപ്പോൾ
💬 Comments
View all comments