Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
എന്നവണ്ണം തള്ളി നിൽക്കുന്ന അവളുടെ മുല എന്നെ വീണ്ടും കുഴപ്പങ്ങളിലേയ്ക്ക് ചാടിയ്ക്കുവാണെന്ന് മനസ്സിലായ ഞാൻ അതിൽ നിന്നും എന്റെ കണ്ണ് പറിച്ചെടുക്കുകയായിരുന്നു , സത്യം പറഞ്ഞാൽ.....
താടിയിൽ കൈ കൊടുത്ത് എന്നെ നോക്കി കള്ളം കയ്യോടെ പിടിച്ച പോലെ മന്ദഹസിക്കുന്ന ഗീതുനെയാണ് ഞാൻ പിന്നെ കണ്ടത്.
ഞാ..ഞാൻ സ്പൂൺ. ഇത് ശരിയാവൂല്ല... സ്പൂൺ എടുത്തിട്ട് വരാം.....
പറഞ്ഞപ്പോഴെക്കും എന്റെ കയ്യിൽ നിന്ന് പ്ലാവില വഴുതി താഴെ പോയിരുന്നു...
" ച്ഛെ .........."
സ്പൂണുമായ് തിരികെ വന്നപോഴും ഗീതൂന്റെ ചുണ്ടുകളിൽ നേരത്തേ ഉണ്ടായിരുന്ന പുഞ്ചിരി എവിടെയൊക്കെയോ ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു..
സ്പൂണിൽ അവൾക്ക് വാരി നൽകുമ്പോൾ തുളുബാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു.
"ഏട്ടാ മുളക് വേണം ...."
കൈകൾ രണ്ടും കോർത്ത് പിടിച്ച് ഗീതുവിന്റെ ആവശ്യം....
എടുത്ത് കഴിക്ക് ഗീതൂ എന്ന് പറയാൻ തോന്നീല. ചില സമയങ്ങളിൽ നമ്മളെല്ലാം അതേപടി അനുസരിക്കുന്നതാവും നല്ലത്. അതിനി എത്ര ബാലിശമായാലും ശരി. നോട്ട് ദ പോയിന്റാ .... ആവശ്യം വരും...
മുളകിൻ കഷ്ണം വായിൽ വച്ച് കൊടുത്തു. കറുമുറോം കടിച്ച് രസിക്കുവാണ് നമ്മുടെ കക്ഷി....
പപ്പടം എടുത്ത് താടാ എന്ന് പറയും മുന്നേ പപ്പടം അവളുടെ തത്തമ്മ ചുണ്ടിനിടയിലേക്ക് തിരുകാൻ ഞാൻ മറന്നില്ല...
വിടർന്ന കണ്ണുകളാൻ എന്നെ നോക്കി ഗീതു പുഞ്ചിരിച്ചു. ഗുഡ് ബോയ് എന്നല്ലേ ആ കണ്ണുകളിൽ തെളിഞ്ഞത് ..
ഗീതുനെ ഊട്ടിയ ശേഷമാണ് ഞാൻ കഞ്ഞി കുടിച്ചത് ...
കഞ്ഞി കുടിച്ച ശേഷം ഗീതു വന്നിരുന്നത് നടുമുറ്റത്തിന് സൈഡിൽ ഇട്ടിരുന്ന സോഫയിലാണ്. ഈ നടുമുറ്റമാണ് വാടക അല്പം കൂടുതലായിരുന്നിട്ടും ഗീതൂനെ കൊണ്ട് എന്നെ ഈ വീട് എടുപ്പിച്ചത്. എന്നേലുമൊരു വീട് പണിയുമ്പോൾ അതിന് നടുമുറ്റം വേണം തുളസിത്തറ വേണമെന്നൊക്കെ എപ്പോഴും ഗീതു പറയുമായിരുന്നു. അവളുടെ സ്വപ്നത്തിലുണ്ടായിരുന്ന അതേ വീടാണ് ഇതെന്ന് അന്ന് വീട് നോക്കാൻ വന്നപ്പോ
💬 Comments
View all comments