Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
വിതുമ്പി പോയി അവൾ . മറ്റുള്ളവര് കാണാതിരിക്കാനാവും അവൾ എന്റെ നെഞ്ചിൽ മുഖമൊളിപ്പിക്കുന്ന പോലെ തോന്നി എനിക്ക് .
എന്തുകൊണ്ടാണ് ഈ ഒരപകടം എനിക്ക് മുൻകൂട്ടി ചിന്തിക്കാനാവാത്തത് . മനസ്സിൽ വേറേ ചിന്തകളും കൊണ്ട് നടന്നാൽ ഇതൊകെ എങ്ങനെ ഓർക്കാനാണ്. സാധനം മേടിച്ച് എത്രയും പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയാൽ മതിയെന്നായി എനിക്ക് . ഗീതുവാണേൽ എന്റെ നെഞ്ചിലോട്ട് കൂടുതൽ മുഖമാഴ്ത്തുന്നു. കലങ്ങിയ കണ്ണിൽ കരിമഷി പടർന്നു കാണുമോ ....
*****"""""*****
"ഏത് സൈസ് ആണ് സർ വേണ്ടത് ...?"
അതൊരു വലിയ ചോദ്യമായിരുന്നു. സമാധാനിപ്പിച്ച് ഷോപ്പിന്റെ മൂലയിലെ സോഫയിൽ ഇരുത്തിയേക്കുന്ന ഗീതുവിനോട് ചോദിക്കാൻ എനിക്ക് മടിയായിരുന്നു. എന്റെ പരുങ്ങലു കണ്ടിട്ടാവണം സ്റ്റാഫായി നിന്ന ആ പെൺകുട്ടി ഗീതൂനെ നോക്കിയ ശേഷം ആ ബോക്സെടുത്തത്.
"മാഡത്തിനോട് ഇതൊന്ന് ട്രൈ ചെയ്ത് നോക്കാൻ പറയൂ..
"ഞങ്ങൾക്ക് കുഞ്ഞിനെ നഷ്ടമായി, അതാ പെട്ടെന്ന് അവൾ ഇവിടമൊക്കെ കണ്ടപ്പൊ ... "
ഞാൻ എന്തിനാണത് അവരോട് അത് പറഞ്ഞതെന്നെനിക്കറിയില്ല. പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അവരുമൊന്ന് ഞെട്ടി. പിന്നെ ആ മുഖത്ത് കണ്ടത് സഹതാപമായിരുന്നു. അവൾ തന്നെ ആ ബോക്സും കൊണ്ട് ഗീതൂനടുക്കൽ പോവുകയും ട്രൈയൽ റൂമിലേക്ക് അവളെ എത്തിക്കുകയും ചെയ്തു. സത്യം പറഞ്ഞാൽ അതെനിക്ക് വലിയൊരാശ്വാസമായിരുന്നു. ഞാൻ ചെന്നിരുന്നേൽ ഗീതു വീണ്ടും കൊളാപ്സ് ആയേനേ...
ഗീതൂനെ പറഞ്ഞയച്ച് തിരിച്ച് വന്ന ആ പെൺകുട്ടിയോട് ഞാൻ ബ്രീസ്റ്റ് പമ്പിന്റെ കാര്യം പറഞ്ഞു. അവളത് എടുത്ത് കൊണ്ട് വന്നതും ഗീതു ട്രൈയൽ റൂമിന് വെളിയിലിറങ്ങി. അവൾ എന്നെ നോക്കി ദയനീയമായി ഇല്ലാ എന്ന്
💬 Comments
View all comments