0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 539

..... "
അതും പറഞ്ഞ് ഗീതു എന്നിൽ നിന്നുമെണീറ്റു....

"പാവം .. അവൻ തനിച്ചാ ഏട്ടാ അവിടെ ....പേടിയാവുന്നുണ്ടാവും ... ഞാനവനെ താരാട്ടി ഉറക്കിയിട്ട് വരാം...."
അതും പറഞ്ഞവൾ ടെറസ്സിന്റെ വക്കിലെത്തിയിരുന്നു.

അത് വളരെ അപ്രതീക്ഷിതമായിരുന്നു. ഞാൻ നോക്കി നിൽക്കേ ഗീതു ആകാശത്ത് നോക്കി ടെറസ്സിൽ നിന്നും ശ്യൂന്യതയിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്.

ആവുന്ന വേഗത്തിൽ കൈ നീട്ടി ഞാനവളുടെ ചുരിദാറിൽ പിടിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഞാനവളെ മറ്റൊരപകടത്തിൽ നിന്നും വലിച്ച് എന്റെ മേലേയ്ക്കിട്ടു. നേരെ നിറുത്തി കവിളുകളിൽ അല്പം ശക്തിയിൽ തന്നെ മാറി മാറി തട്ടി. അവൾ കുടുങ്ങി കിടന്ന മനസ്സിന്റെ ഇരുണ്ട കോണിൽ നിന്നും യാഥാർത്യത്തിലേക്ക് അവളെ മടക്കി കൊണ്ട് വരാനായിരുന്നു അത്.

ചിമ്മാതെ തുറിച്ച് നിന്ന ഗീതൂന്റെ കണ്ണുകൾ അടഞ്ഞത് കണ്ടതും എന്റെ പോയ ജീവൻ തിരിച്ച് വന്നു എന്ന് വേണം പറയാൻ .

"ഏട്ടാ .... എ ....എന്താ ഉണ്ടായെ ....."
ഗീതു കണ്ണ് തുറന്നത് എന്റെ യാഥാർത്ഥ്യത്തിലേയ്ക്കാണെന്ന് എനിക്ക് മനസിലായി .

"ഒന്നൂല്ലടാ... വാ... നമ്മുക്ക് താഴെ പോവാം......"

കൺഫ്യൂസായ രീതിയിൽ എന്നെ നോക്കിയ അവളെ ഞാൻ മാറോട് ചേർത്തു. ആ ചെറിയ ടെറസ്സിൽ നിന്നും ഓടിന്റെ മേലേയ്ക്ക് മെല്ലെ അവളെ ഇറക്കിയ ശേഷം ഞാൻ താഴെ ഇറങ്ങി....

ഇനി താഴേക്ക് പോകാൻ ഏണി ഇല്ല.. ഗീതു ഇപ്പോഴും സംഭ്രമിച്ച മട്ടിൽ എന്നെ നോക്കുകയായിരുന്നു... അവളേം കൊണ്ട് താഴെ എത്തിയാൽ മതിയെന്നായി എനിക്ക് .ഇനി ഒരു നിമിഷം പോലും ഈ ഉയരത്തിൽ നിക്കുന്നത് പന്തിയല്ല. ഞാൻ അവിടെ നിന്നും നിലത്തേയ്ക്ക് ചാടി.
അയ്യോ ഏട്ടാ എന്നുള്ള ഗീതൂന്റെ വിളിക്ക് മുന്നേ ഞാൻ നിലത്ത് എത്തിയിരുന്നു.

"അനങ്ങാതെ ഗീതേ.... ഞാൻ ഏണി വച്ച് തരാം... "
പേടിച്ചരണ്ട ഗീതുവിനെ നോക്കി ചാട്ടത്തിൽ ഉളുക്കിയ കാലിന്റെ വേദന മറച്ച് പിടിച്ച് ഞാൻ വേഗം ഏണിയെടുത്ത് ചാരി...

ഗീതു താഴേക്ക് എത്തിയപ്പോഴാണ് ശ്വാസം വീണത്... കേൾക്കുന്നവർക്ക് നിസ്സാരമാവും പക്ഷേ ആ കുറച്ച് സമയത്തേയ്ക്ക് ഞാനനുഭവിച്ച കാര്യങ്ങൾ മരവിപ്പിക്കുന്നതായിരുന്നു.

വളരെ ക്ഷണിച്ച ഗീതുവിനെ ബെഡ്ഡിൽ കിടത്തി പുതപ്പ് മൂടി

💬 Comments

View all comments