Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]
കപ്പിലിരുന്ന വെള്ളം മുഴുവനെടുത്ത് മോന്തി....
"ആയ്ക്കോട്ടെ......."
ചെറു പുഞ്ചിരിയോടെ ഗോവിന്ദേട്ടനത് പറഞ്ഞപ്പോൾ എനിക്കുറപ്പായിരുന്നു , ഏട്ടന്റെ സ്വരം മാത്രം മതി എന്റെ ഈ വാശിയൊക്കെ അലിഞ്ഞില്ലാതാവാനെന്ന് . എന്നാലും നമ്മൾ പെണ്ണുങ്ങൾ വിട്ട് കൊടുക്കാൻ പാടില്ലല്ലോ....
**********************
ദിവസത്തിന്റെ ദൈർഖ്യം ഈയിടയായി കൂടിയത് പോലെ. അതെ ഏട്ടൻ പറഞ്ഞതു പോലെ ഇതൊരു പുതിയ ലൈഫ് ആണ്. പോയ പ്രായം തിരികെ കിട്ടില്ലെന്ന് ഞാൻ ഏട്ടനെ ഓർമ്മിപ്പിച്ചിരുന്നു. പക്ഷെ. പക്ഷെ ഇപ്പൊ കല്യാണത്തിന് മുമ്പുള്ള ആ ചുറുചുറുക്കൊക്കെ തിരികെ കിട്ടിയ പോലെ . എന്നാലും അതിനെ ഓക്കെ വകച്ച് വക്കുന്നത് ഈ നാണം തന്നെ ആണ്. എങ്ങനെ നാണിക്കാതിരിക്കും അമ്മാതിരി പ്രവർത്തികളല്ലേ ദുഷ്ടൻ ചെയ്യുന്നത്. അങ്ങേർട നോട്ടം കാണുമ്പോ തന്നെ മേലാകെ തരിക്കും.
ആശിച്ചതെല്ലാം കൈവന്നപ്പോൾ ഞാനാണ് എതിര് നിൽക്കുന്നത്. ഞാനെന്ത് ചെയ്യാനാണ്. അവിടെ തൊടുമ്പൊ മോന്റെ ഓർമ്മയാ പിന്നെ അങ്ങോട്ട് ആകെ മൂഡ് ഓഫാവും. ഇങ്ങനെ ആയാൽ ഏട്ടനെന്നെ വെറുക്കും. ഒരു ഭർത്താവിന് അവകാശപ്പെട്ടതാണ് ഞാൻ വിലക്കുന്നത്.
ഏട്ടനെന്റെ മനസ്സ് അറിയാം. എല്ലാം ശരിയാവും. ഏട്ടൻ ശരിയാക്കും. ജീവിതത്തിന് ഇത്രയും നിറം പകർന്നത് ഏട്ടനാണ്. വിട്ടുപ്പോയ കളങ്ങളിലും ഏട്ടൻ തന്നെ ചായം പൂശും. പക്ഷെ അതിന് വേണ്ടി ഞാൻ കാത്തിരിക്കാൻ പാടില്ല. ഇതൊഴിച്ച് ഏട്ടനെ ഹാപ്പിയാക്കാൻ കഴിയുന്ന സകലമാന വഴിയിലൂടെയും ഹാപ്പിയാക്കണം.
സമയം 10:30 കഴിഞ്ഞു. ചുവരിൽ ചേർത്ത കണ്ണാടിയിൽ ഞാൻ എന്നെ തന്നെ ഒന്ന് നോക്കി. 24 ൽ നിന്ന് 29 വയസ്സായെന്നെ യുള്ളു ശരിക്കും പറഞ്ഞാൽ അന്നത്തെക്കാൾ 10 ഇരിട്ടി സുന്ദരി ആണ് താനിപ്പോൾ.
💬 Comments
View all comments