Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]
സാധാരണമാണ്. അല്ലേലും എനിക്ക് ഷുഗറൊന്നുമില്ലല്ലോ... "
പിന്നീടൊന്നും പറയാൻ നിന്നില്ല. പറഞ്ഞാലെ കൂടി പോവും. എന്തൊക്കെയോ പ്രതീക്ഷിച്ച് ചെന്നിട്ട് ഒന്നും കിട്ടാത്ത പോലെ . തുള്ളി തെറിച്ച് വന്ന് അടുക്കളയിൽ തുറന്ന് കിടന്ന ഷെൽഫ് വലിച്ചടയ്ക്കുമ്പോഴും ഉള്ളിൽ എന്തൊ ഒരു കോപം ആളിക്കത്തുന്നുണ്ടായിരുന്നു. ഒച്ച വച്ച കുക്കറിന്റെ വാ ചട്ടുകം കൊണ്ട് പൊത്തി. ശ്വാസം മുട്ടിച്ച് കൊല്ലും പോലെ .
ഇനി വരട്ടെ മുല കുടിക്കാൻ . കാണിച്ച് കൊടുക്കുന്നുണ്ട്. എന്റെ ദേഹത്തിനടുത്ത് അടുപ്പിക്കില്ല. നോക്കിക്കോ...
പോ കാക്കേ അവിടുന്ന് . നാശം പിടിച്ച കാക്ക. രാവിലെ തുടങ്ങും കരച്ചിൽ മനുഷ്യനെ ചെവി കേൾക്കാൻ സമ്മതിക്കാതെ .
"എന്തിനാടീ ഗീതൂ എന്നോടുള്ള ദേഷ്യം ആ പാവം മിണ്ടാപ്രാണി യോട് തീർക്കുന്നെ ? "
"ഓഹ് ഇവിടുണ്ടാരുന്നോ...? മിണ്ടാപ്രാണിയോ...? അതല്ലേ അവിടുന്ന് കൂവുന്നത് , നാക്ക് പോയ പോലെ ചെവീം അടിച്ച് പോയൊ?"
വാക്കുകൾ തനിയേ പുറത്ത് വന്നു.
"നാക്ക് പോയെന്നോ ..... ?നീ എന്താ പീരീഡ് ആയോ ......?"
"ദേ മനുഷ്യാ വൃത്തികേട് പറഞ്ഞാലാണ്ടല്ലൊ. ചട്ടുകമാണ് കയ്യിലിരിക്കുന്നത് ഓർത്തോ?"
എന്തോ വല്ലാത്ത ദേഷ്യം തോന്നി. ഒരു കിന്നാരോം കൊണ്ട് വന്നിരിക്കുന്ന്.
"ഏഹ് പീരീഡായോന്ന് ചോദിക്കുന്നേൽ എന്താ വൃത്തികേട്. നിന്റെ മുൻകോപം കണ്ട് ചോദിച്ചതാ സാധാരണ ഈ ടൈമിലല്ലേ അമിതദേഷ്യം വരുന്നത് സ്ത്രീകൾക്ക് . "
അതും പറഞ്ഞ് ഗോവിന്ദ് ഗീതുന്റെ അരികിൽ നിന്ന് ദോശ എടുക്കാനാഞ്ഞതും ഗീതു പെട്ടെന്ന് സൈഡിലേയ്ക്ക് പിൻവാങ്ങി...
"തൊട്ട് പോവരുത് ഞാൻ ചുട്ട ദോശയിൽ .....!!!"
ഗീതു ചീറി.....
"ആഹാ നിന്റെ പേരെഴുതി വച്ചിട്ടുണ്ടോ ഇതില് , എവിടേ നോക്കട്ടെ ... "
ഗീതൂന്റെ കോപം കാര്യമാക്കാതെ ഗോവിന്ദ് ദോശ വച്ചിരുന്ന പാത്രത്തിലെത്തി നോക്കിയതേ ഓർമ്മയുള്ളു, ആ നിമിഷം തന്നെ വേദന കൊണ്ട് അവൻ ചാടി പോയി....
"അത്രയ്ക്കായോ ...."
പിന്നൊന്നും നോക്കീല കയ്യിലിരുന്ന ചട്ടുകം കാലമാടന്റെ ചന്തിയിൽ തന്നെ വച്ച് കൊടുത്തു. എന്നിട്ട് ക്രൂരമായൊരു നോട്ടം പാസ്സാക്കി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. ഗോവിന്ദേട്ടൻ ചന്തിയും പൊത്തി ചാടുന്ന കണ്ടപ്പോഴെ ചിരി വന്നു.
💬 Comments
View all comments