0%

Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]

Author : Kambikathakal Read All Parts 844

കയ്യിലിരിക്കുന്നത് ഓർത്തോ?"

എന്തോ വല്ലാത്ത ദേഷ്യം തോന്നി. ഒരു കിന്നാരോം കൊണ്ട് വന്നിരിക്കുന്ന്.

"ഏഹ് പീരീഡായോന്ന് ചോദിക്കുന്നേൽ എന്താ വൃത്തികേട്. നിന്റെ മുൻകോപം കണ്ട് ചോദിച്ചതാ സാധാരണ ഈ ടൈമിലല്ലേ അമിതദേഷ്യം വരുന്നത് സ്ത്രീകൾക്ക് . "

അതും പറഞ്ഞ് ഗോവിന്ദ് ഗീതുന്റെ അരികിൽ നിന്ന് ദോശ എടുക്കാനാഞ്ഞതും ഗീതു പെട്ടെന്ന് സൈഡിലേയ്ക്ക് പിൻവാങ്ങി...

"തൊട്ട് പോവരുത് ഞാൻ ചുട്ട ദോശയിൽ .....!!!"

ഗീതു ചീറി.....

"ആഹാ നിന്റെ പേരെഴുതി വച്ചിട്ടുണ്ടോ ഇതില് , എവിടേ നോക്കട്ടെ ... "

ഗീതൂന്റെ കോപം കാര്യമാക്കാതെ ഗോവിന്ദ് ദോശ വച്ചിരുന്ന പാത്രത്തിലെത്തി നോക്കിയതേ ഓർമ്മയുള്ളു, ആ നിമിഷം തന്നെ വേദന കൊണ്ട് അവൻ ചാടി പോയി....

"അത്രയ്ക്കായോ ...."

പിന്നൊന്നും നോക്കീല കയ്യിലിരുന്ന ചട്ടുകം കാലമാടന്റെ ചന്തിയിൽ തന്നെ വച്ച് കൊടുത്തു. എന്നിട്ട് ക്രൂരമായൊരു നോട്ടം പാസ്സാക്കി. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. ഗോവിന്ദേട്ടൻ ചന്തിയും പൊത്തി ചാടുന്ന കണ്ടപ്പോഴെ ചിരി വന്നു. പക്ഷെ പവറ് വിടാതെ പിച്ച് നിന്നു.

"ദേ നിന്നെ ഞാൻ ... " .

ഏട്ടൻ അടിക്കാനെന്നോണം കൈ ഓങ്ങിയതും ഞാൻ ചട്ടുകം പൊക്കി കാണിച്ചു. പാവം ചട്ടുകം കണ്ടതും പന്തം കണ്ട പെരുച്ചാഴിയെ പോലെ ആയി. അല്ലെങ്കിലും എന്നെ അടിക്കേന്നുമില്ല. ഈ ഓങ്ങലെ ഒള്ളു. പാവം .

പാവോ , പാവോന്നുമല്ല പൊട്ടൻ എന്റെ പാല് കുടിച്ചിട്ട് കട്ടി ഇല്ലാന്ന് പറഞ്ഞതല്ലേ .പോങ്ങൻ .. ... മ്ഹും ....

ചട്ടുകം കണ്ടതും ആള് പയ്യെ അടുക്കളയ്ക്ക് പുറത്തോട്ട് പോയിട്ടുണ്ട്. പക്ഷെ ദോശ ചുട്ട്

💬 Comments

View all comments