Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]
ആ ഓർമ്മ ഉള്ളിൽ തെളിഞ്ഞു.
ചായയിൽ എന്റെ പാല് ചേർത്തത് ഗോവിന്ദേട്ടൻ തിരിച്ചറിയാത്തതിനാണോ ഞാൻ അങ്ങേരെ സവാള എടുത്തെറിഞ്ഞതും ചന്തി പൊള്ളിച്ചതുമൊക്കെ. ഈശ്വരാ...
അയ്യേ....അല്ലെങ്കിൽ തന്നെ ആർക്കാ അതൊക്കെ തിരിച്ചറിയാനൊക്കുന്നേ അതും ചായയിൽ .ശ്ശൊ.
അയ്യേ അല്ലെങ്കിൽ തന്നെ ഞാൻ മുല കറന്ന് ഒഴിച്ച് ചായ ഇട്ടതെന്തിനാ ...അയ്യേ... ഓർത്തപ്പോ എന്നോട് തന്നെ എനിക്ക് ലജ്ജ തോന്നി.. അത് മുഖത്ത് പ്രതിഫലിച്ചിട്ടാവണം ഏട്ടനെന്നെ വല്ലാതെ നോക്കിയത്. അല്ലേലും ഈ സ്ത്രീകൾക്ക് കൊച്ച് കാര്യങ്ങൾ മതി പിണങ്ങാൻ .
"അതേയ് ഈ സ്ത്രീകൾക്ക് പിണങ്ങാൻ കൊച്ച് കാര്യങ്ങൾ മതി. "
എന്നെ തന്നെ ന്യായീകരിച്ച് ലജ്ജ മറയ്ക്കുന്നതോടൊപ്പം ഗോവിന്ദേട്ടന് ഒരു ഉത്തരവും നൽകി.
"ശരി. "
അപ്പൊ നിനക്ക് ദേഷ്യം വരാൻ വേണ്ടി മാത്രം ഉണ്ടായ ആ കൊച്ച് കാര്യമെന്താ :
"കുന്തം. "
നിങ്ങൾക്ക് അതൊന്നും പറഞ്ഞാ മനസിലാവൂല മ്ഹും....
"ഓ...."
"എന്റെ . എല്ലാമെല്ല ....... "
"ആ ... മതിമതി മതി മതി .ഇനി പാടണ്ട . മോന്റെ റൂട്ട് എങ്ങോട്ടാണെന്നൊക്കെ എനിക്കറിയാം . തൽക്കാലം ഞാൻ തരുന്ന ദോശേം കഴിച്ച് നല്ല കുട്ടിയായിട്ട് ഇവിടെ ഇരുന്നോണം . "
വിടാൻ താല്പര്യമില്ലായിരുന്നെങ്കിലും ഞാൻ ഗോവിന്ദേട്ടന്റെ കൈ അയച്ച് ഏട്ടന്റെ ദേഹത്ത് നിന്നും മാറി..
"ദോശേനേം കാട്ടി എനിക്ക് അപ്പമാണ് ഇഷ്ടം......"
അതു പറയുമ്പോ ഒരു കള്ള ലക്ഷണം ഉണ്ടായിരുന്നു. പൊട്ടൂസിന്റെ കണ്ണുകളിൽ.
"അപ്പം ഇപ്പൊ വരും ഇരുന്നോ ...."
"ഏഹ് വരുവോ.... എപ്പോ.....?"
"ദേ മന്യഷ്യാ ഞാൻ ദോശേം സാമ്പാറുമാ ഉണ്ടാക്കിയത് അല്ലാണ്ട് അപ്പോം കുപ്പോന്നുമല്ല.
*********************
കാപ്പി കുടിച്ച് ഒന്ന് കിടന്നതും ഉറങ്ങി പോയി. എണീറ്റപ്പോൾ ഉച്ച കഴിഞ്ഞു. ഉണർന്നതും തിരക്കിയത് ഗീതുനെയാണ്. അല്ലെങ്കിലും ഇപ്പോൾ ഉറക്കമുണരുന്നത് വല്ലാത്തൊരു ഞെട്ടലോടെയാണ്. ഗീതുവിനെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട അനുഭൂതിയാണ് ഓരോ ഉറക്കമുണരലും നൽകുന്നത്.
മുറിയിൽ കാണാത്തതിനാൻ ഓടി ചെന്ന് പുറത്ത് നോക്കിയപ്പോഴാണ് പുള്ളിക്കാരി വരാന്തയിൽ ഇരിപ്പൊണ്ട് . സോപാനത്തിലിരുന്ന് എന്തോ മാഗസിൻ താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്ന് വായിക്കുവാണ് കക്ഷി. എന്തോ വല്ലാത്ത സ്നേഹം തോന്നി.
💬 Comments
View all comments