Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ഗീതൂന് ചിരി പൊട്ടി. "ഞാൻ ലീവിന്റെ കാര്യം സാറിനോട് സംസാരിച്ചു. എന്തായാലും 11 കഴിയും ഞാൻ വരാൻ . നീ പാക്ക് ചെയ്തോ. വൈകിയാൽ നാളെ പോകാം " "ഒരു നാളെയുമില്ല. ഇയാൾ നേരത്തേ ഇങ്ങോട്ടെത്തിയാ മതി. " "ഗീതു...." "ഇതാണോ എല്ലാ ആഗ്രഹോം നടത്തി തരാൻ പോവുന്ന മനുഷ്യൻ. നല്ല ബെസ്റ്റ് ആളാ ......" "ഓ...... എനിക്കും ഒണ്ട് ആഗ്രഹങ്ങള്‍ .... " "ച്ചൊടാ .....എന്താ ന്റ ചക്കരേന്റെ ആശ ...." ഗീതു കളിയാക്കി കൊണ്ട് ചോദിച്ചു..... "അതോ ....." "അത്? " "മുഖം പൂഴ്ത്താൻ ........." എനിക്കത് പറയാതിരിക്കാനായില്ല. തറവാട്ടിലോട്ട് വിട്ടാൽ അവിടുത്തെ തിരക്കിൽ എല്ലാം എനിക്ക് മിസ്സ് ആവും .അതോണ്ടാവാം മനസ്സിനൊരു ധൃതി.... വായിൽ നിന്ന് വീണ് പോയി. "മുഖം ....? എന്തുവാ .....?" ഗീതൂന് കത്തീല്ല.... ഞാൻ ഓഫീസിൽ ആളൊഴിഞ്ഞ മൂലയിലേയ്ക്ക് മാറി. "മുഖം പൂഴ്ത്താനെന്ന് ......" ശബ്ദം പരമാവധി താഴ്ത്തി വാ പൊത്തിയാണ് ഞാനത് പറഞ്ഞത്. "മുഖം പൂഴ്ത്താനോ .... എന്തോന്ന് ..... തെളിച്ച് പറ മനുഷ്യാ അങ്ങോട്ട് ....." " ഓ ഇത് ഞാൻ തെളിച്ച് പറഞ്ഞിട്ട് വേണം നിന്റെ വായിൽ നിന്ന് തെറി കേൾക്കാൻ " "ഇല്ല പറ .......എന്തായാലും എന്റെ ഏട്ടന്റെ ആഗ്രഹമല്ല ....പറഞ്ഞാട്ടെ....." "അതേയ് ഇന്ന് ഞാൻ രാവിലെ ഉമ്മ തരാൻ അടുക്കളേൽ വന്നപ്പൊഴെ. " "വന്നപ്പോ ....." "വന്നപ്പോ നീ തിരിഞ്ഞ് നിന്ന് പാത്രം കഴുകുന്നത് കണ്ട് ....." "അതിന്?" ഞാൻ ഒരു ദീർഘ നിശ്വാസമെടുത്ത് കുറച്ച് ധൈര്യം സംഭരിച്ചു. ആദ്യായിട്ടാണ് ഗീതുനോട്
💬 Comments
View all comments