0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.3K

വട്ട് തന്നെ.ഹാ...എന്തായാലും അത് കേട്ട ശേഷം ഗീതുവിന്റെ തൊഴി നിന്നു. അവളുടെ ശ്രദ്ധയിപ്പോൾ ഈ അസംബന്ധത്തിലേയ്ക്ക് മാറിയെന്ന് തോന്നുന്നു. നേരത്തത്തെ ആഘാതത്തിൽ നിന്നെങ്കിലും അവൾക്ക് മോചനം കിട്ടിയല്ലൊ. പക്ഷെ അത് കേട്ട അമ്മയുടെയും അമ്മായി അമ്മാവന്മാരുകയും മുഖം വിളറുന്നത് കണ്ട് മനസ്സിലെവിടെയൊ അവ്യക്തമായ നീറ്റൽ തോന്നി. ഇനി ഈ കിഴവി പറയുന്നതൊക്കെ സത്യമാണോ.... മാനത്ത് നിന്നും താഴേക്ക് വീഴുന്ന പോലെ മനസ്സ് പടുകുഴിയിലേക്ക് പതിക്കും പോലെ തോന്നി... "കുടുംബത്തിൽ ഓരോ കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പും ഞാൻ രഹസ്യമായി പ്രശ്നം വയ്ക്കാറുണ്ടായിരുന്നു. അന്നും ആ ചാപിള്ള ജനിച്ചതിന് ശേഷമാണ് അതുണ്ടായത്. ഇപ്പൊ .... ഇപ്പൊ അത് ആവർത്തിക്കുന്നതിന്റെ ലക്ഷണമാണ്. എന്ത് വില കൊടുത്തും അത് തടയണം. ഞാനിരിക്കെ ഇനി ആരും ഈ കുടുംബത്തിൽ മരിക്കാൻ പാടില്ല.....'' താഴ്ന്ന സ്വരത്തിൽ മുത്തശ്ശി അത് പറയുമ്പോഴും അവരുടെ സ്വരത്തിൽ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു. അവ്യക്തമായ ഒരു സംരക്ഷണവും. "അന്ന് .... പണ്ടെന്താണുണ്ടായത് മുത്തശ്ശി......" അച്ഛനമ്മമാർ ശവം കണക്കേ നിക്കവേ കൂടെ നിന്ന ഭാമയുടെ കൈ മുരുക്കെ പിടിച്ച് ഭയത്തോടെ ആവണി ചോദിച്ചു. "അത് മറ്റൊരു രഹസ്യ കുട്ട്യേ ..... ഇതെല്ലാമൊരു കടങ്കഥയാ... കൂടി പിണഞ്ഞ് കിടക്കുന്ന ഉത്തരം കിട്ടാ കടങ്കഥ.... പലരും മിണ്ടാൻ പോലും ഭയക്കുന്ന കടങ്കഥ ... ഇനി ഭയക്കേണ്ട . ഭയന്നാലും ഇല്ലെങ്കിലും വിധി നമ്മെ തേടി വരും ഒറ്റകെട്ടായ് നിന്നാൻ വിധിയെ നമ്മുക്ക് തടുക്കാം. " "ഭ്രാന്ത് പിടിപ്പിക്കാതെ മുത്തശ്ശി ...." അരവിന്ദ് സഹിക്കെട്ടെന്ന പോലെ അലറി. "പറയാം ....." ഇനി മുത്തശ്ശി പറയുന്നതെന്താണെന്നോർത്ത് ഭയന്ന് ഗീതു എന്റെ

💬 Comments

View all comments