0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 747

ഗീതാഗോവിന്ദം 6

GeethaGovindam Part 6 | Author : Kaaliyan | Previous Part


എപ്പോഴത്തേയും പോലെ ആദ്യമേ തന്നെ സോറി . സമയക്കുറവ് ഉള്ളതിനാലാണ് വൈകിയത്. കഴിഞ്ഞ പാർട്ടുകൾക്ക് ഒരുപാട് റെസ്പോൺസ് ലഭിച്ചിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. കാത്തിരുന്നവർക്ക് വേണ്ടി. ഒരിക്കൽ കൂടി . Read till the end........

പിന്നെ ഒന്നും കേൾക്കാനുള്ള ശക്തിയില്ലായിരുന്നു. സത്യമല്ലാ എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം .പക്ഷെ എല്ലാവരുടെയും മുഖഭാവവും പ്രതികരണവുമൊക്കെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെ കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു. അന്ന് ഞങ്ങൾ കുട്ടികൾ . എന്നാലും ആരെങ്കിലുമൊക്കെ പറഞ്ഞെങ്കിലും ഞങ്ങൾ അറിയേണ്ടതല്ലേ ഇതൊക്കെ. ഒരു തലമുറയെ മുഴുവൻ അന്ധരാക്കാൻ ഇവർക്കെങ്ങനെ കഴിഞ്ഞു.

നാട്ടുകാര് ,അവരെങ്കിലും പറയുമായിരുന്നില്ലേ..... പക്ഷെ ആ ചോദ്യങ്ങൾക്കെല്ലാം മുത്തശ്ശി തന്ന മറുപടി നാട്ടുകാർ പോലും അറിഞ്ഞിട്ടില്ല എന്നാണ്. നമ്മുക്ക് പറഞ്ഞ് തന്ന കഥ വച്ച് നാട്ടുകാരുടെ കണ്ണിലും പൊടി വിതറിയെന്ന് .

അന്ന് കൊക്കയിൽ വീണ ബസ് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്താനായില്ല. താഴ്വാരത്തെ കൊടുംക്കാട്ടിൽ ബസ്സ് വീണ കാര്യം തന്നെ സ്ഥിതീകരിക്കുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ബോഡികൾ പോലും ലഭിക്കാത്ത ആ സംഭവത്തിലേയ്ക്ക് കുടുംബത്തിന് പേര് ദോഷം വരാതിരിക്കാൻ ഈ വീട്ടിൽ മരിച്ചവരുടെ പേര് കൂടെ ചേർത്തു. രണ്ട് സംഭവവും നടന്നത് ഏതാണ്ട് ഒരേ ദിവസമായത് തികച്ചും യാഥൃശ്ചികമായിരുന്നു.ബോഡികൾ ആരുമറിയാതെ മറവ് ചെയ്യാനും മുത്തശ്ശനായി. അധികം വൈകാതെ മുത്തശ്ശനും മരിച്ചു.മുത്തശ്ശന്റെ പ്രാഢ ഗംഭീരമായ നടപ്പുരയിലെ ആ ഛായ ചിത്രത്തിൽ ഞാനെന്നും ഒരു നിഗൂഡത കണ്ടിരുന്നു. ഇന്ന് മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ എന്തായാലും ആ മുഖത്തിന് ചേരും. അതിലും കൂടുതൽ രഹസ്യങ്ങൾ ആ പിരിച്ച് വച്ച കട്ടിമീശയ്ക്കുള്ളിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് മനസ്സ് പറയുന്നു.

എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്യുക. ഒരേ സമയം ഭയപ്പെടുത്തുന്നതും എന്നാൽ അവിശ്വസനീയവുമായ കഥ. ശരിക്കിങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ ഇവരൊക്കെ ആ ഒരു സംഭവത്തെ എങ്ങനെയാവും കൈകാര്യം ചെയ്തത്. ജനിക്കാത്ത ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ നിന്ന് എനിക്കും ഗീതുവിനും ഇത് വരെ കരകയറാനായിട്ടില്ല. അപ്പോൾ ഇവരെങ്ങനെയാ.....? ഞാൻ ജനിച്ച നാൾ മുതൽ ഒരു 18 വയസ്സ്

💬 Comments

View all comments