Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
നടു മുറ്റം കാണാം. നാല് കൊണ്ട് തിരിച്ച് ചതുരാകൃതിയിൽ തീർത്ത വീട് നാലുകെട്ട്. നാലുകെട്ടിനും മുകളിൽ മറ്റൊരു നില കൂടി അതുപോലെ പണിതാൽ എട്ടുകെട്ടാവും. എന്തായിരിക്കും ഇതിന്റെയൊക്കെ ചരിത്രം . രാജകുടുംബമായിരുന്നോ നമ്മൾ . ഇത്രയും വല്യ ഒരു സൗദം നമ്മുടെ കുടുംബത്തിന് എങ്ങനെ ആകും ലഭിച്ചത്. നാട്ടു പ്രമാണികളായിരിക്കാം നമ്മുടെ പൂർവികർ. എന്നാലും ഈ നിർമ്മിതിയിൽ എന്തൊകെയോ നിഗൂഡതകൾ നിറഞ്ഞിരിപ്പുണ്ട്. ഇതിന്റെ പലയിടത്തും മറ്റൊരു സംസ്ക്കാരത്തിന്റെ അവശേഷിപ്പുകൾ കാണാം. പ്രത്യക്ഷത്തിൽ തിരിച്ചറിയാനാവില്ലെങ്കിലും എവിടെയോ എന്തൊക്കെയോ ഒളിപ്പിച്ചു വച്ച പോലെ . വല്ലാത്ത തലവേദന തോന്നി. തലയിൽ കയ്യമർത്തിയതും മിന്നാമിനുങ്ങുകൾ പോലെ ബൾബുകൾ മിന്നി അണയാൻ തുടങ്ങി. അത് കണ്ട് തലകറങ്ങിയതിനാൽ ഞാൻ വേഗം മുറിയിൽ കയറി കഥകടച്ചു.
കഥകിലെ മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഗീതുവും ഉണർന്നിരുന്നില്ല.
ഏട്ടാ .... ഏട്ടാ.....
കൊളുത്ത് മാറ്റി കതക് തുറന്നതും മുന്നിൽ ഭാമയായിരുന്നു. അവളുടെ മുഖത്തൊരു സങ്കോചം നിലനിന്നിരുന്നു.... പണ്ട് എന്റെ തോളിലിരുന്ന് കളിച്ച പെണ്ണാ .. കൊക്ക ണാവഞ്ചി കളിക്കാൻ അവൾക്ക് എന്നെ തന്നെ വേണമെന്നാണ്. ഇപ്പൊ ആളാകെ മാറി. ഇവൾക്കൊന്നും ഓർമ്മയുണ്ടാവില്ല. പണ്ടത്തെ കാലത്തിന് ശേഷം അധികം മിണ്ടിട്ടുമില്ല. അതിന്റെ ബുദ്ധിമുട്ട് അവൾക്കുണ്ട്.
"അവിടെ എല്ലാവരും തിരക്കുന്നുണ്ട് ...." അവൾ വിക്കി വിക്കി പറഞ്ഞു.
"എന്താ ഇന്നലത്തെ പോലെ വല്ല ഗൂണ്ടാലോചനയുമുണ്ടോ ....?"
"ഇല്ല... ഇത്ര നേരായിട്ടും ........അല്ല എനിക്കറീല്ല.....എന്നെ വിളിക്കാൻ വേണ്ടി പറഞ്ഞ് വിട്ടു....."
"മ്......."
അപ്പോഴാണ് ഞാൻ സമയം ശ്രദ്ധിച്ചത് മണി 10 ആകാറായിരുന്നു...
ഗീതു അപ്പോഴും നല്ല മയക്കത്തിലാണ്. പുറത്ത് എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. എല്ലാവരുടെ മുഖത്തും ഇന്നലത്തെ സംഭവങ്ങൾ നിഴലിക്കുന്നുണ്ടെങ്കിലും ആരും അതിനെപ്പറ്റി പറയുന്നില്ല. എങ്ങനെയെങ്കിലും ചടങ്ങ് തീർത്ത് വീട്ടിൽ പോകണമെന്നാവും അവരുടെ ഒക്കെ ചിന്ത. പക്ഷെ മുത്തശ്ശിയ്ക്ക് മറ്റു പദ്ധതികളായിരിക്കും മനസ്സിൽ . അത് ഉറപ്പാണ്. അല്ലെങ്കിൽ പിന്നെ ഇത്ര നാളും ഒളിപ്പിച്ച് വച്ച രഹസ്യം ഒരു കാര്യവുമില്ലാതെ ഇന്നലെ പറയില്ലായിരുന്നല്ലോ .......
ഇത്തവണ ആരും വിളിക്കാതെ തന്നെ അവിടുത്തെ ജോലികൾക്കായി ഞാനവരുടെ ഒപ്പം ചേർന്നു. ഇന്നലത്തോടെ എന്റെ
💬 Comments
View all comments