Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
ഉള്ളിൽ നിറഞ്ഞ് നിന്ന അപരിചത്വം പാടെ മാറിയിരുന്നു. എല്ലാവരോടും തുറന്ന് സംസാരിക്കാൻ മനസ്സ് തയ്യാറായി .അല്ലെങ്കിൽ തന്നെ ഇനി എന്ത് പേടിക്കാനാണ്. ഏറ്റവും പേടിച്ച കാര്യം നടന്നു കഴിഞ്ഞു. ഗീതു എല്ലാമറിഞ്ഞു.
തേങ്ങ പൊതിച്ചുണക്കുന്നതിലും മുളക് മല്ലി ഉണക്കാൻ വെയിലത്തിടുന്നതിലും ഞാൻ കൂടി. സദ്യയും മറ്റുമെല്ലാം നമ്മുടെ തറവാട്ടിൽ തന്നെയാണ് ചെയ്യുന്നത്. പിന്നെ അലങ്കാരത്തിന്റെയും മറ്റും ഭാഗമായി ചെറിയ മിനുക്ക് പണികളും അറ്റകുറ്റ പണികളുമുണ്ട്. അതുമായി ബന്ധപ്പെട്ട് പണിക്കാരെ വിളിച്ച് ആ വീട്ടിലെ ചെറിയ പണികൾ ചെയ്ത് തീർക്കാനുള്ള ചുമതല ഞാനേറ്റു . ചെറിയ പണിയല്ലേന്ന് പറഞ്ഞ് ഏറ്റതാണ്. ഇതിപ്പൊ ഈ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. ആളെ ഏർപ്പാടാക്കണം. വൈദ്യുതി എത്താത്തിടത്ത് വൈദ്യുതി. വെള്ളമെത്താത്തിടത്ത് വെള്ളം, പൂശാത്തിടത്ത് പൂശൽ പുട്ടിയിടാത്തിടത്ത് പുട്ടി. എനിക്ക് തൃപ്തിയായി. എന്നാലും വീട്ടിലൊരു ചടങ്ങ് നടക്കുമ്പോൾ അതിനുള്ള ഒരുക്കങ്ങളിൽ പങ്കെടുക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തന്നെയാണ്. കൂടാതെ ഇങ്ങനെ ഒരു കല്യാണം കൊച്ച് നാളിലെ കണ്ടിട്ടുള്ളു. രണ്ട് വണ്ടി പൂ പോലും മുത്തശ്ശി ഏർപ്പാടാക്കി എന്നാണ് മാമൻ പറഞ്ഞത്. മിക്കവാറും കല്യാണ ചിലവെല്ലാം മുത്തശ്ശി ഏറ്റെടുത്ത് കാണും അതാവണം മുത്തശ്ശിയെ എതിർക്കാതെ മാമാൻ ഇവിടെ വച്ച് നടത്താമെന്ന് സമ്മതിച്ചത്.
പണിയിൽ മുഴുകി നിക്കുമ്പോ എല്ലാം മറക്കും. വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് ജോലി ചെയ്യാനും ഏർപ്പാട് ചെയ്യാനുമൊക്കെ തുടങ്ങിയപ്പോഴേക്കും എല്ലാവരും എല്ലാം മറന്നിരുന്നു. ഇപ്പൊ എല്ലാവരും വന്ന് സംസാരിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. ചങ്കരൻ പോലും .
അതിനിടയ്ക്ക് ഞാൻ ഗീതുവിന്റെ കാര്യം പോലും മറന്നിരുന്നു . അപ്പോഴാണ് അവൾ അടുക്കള വാതിൽ കടന്ന് ഉള്ളിലേയ്ക്ക് വന്നത്. അവളെ കണ്ട ഞാൻ അന്തംവിട്ട് പോയി. സെറ്റ് സാരിയൊക്കെയുടുത്ത് കുളിച്ച് ഈറനണിഞ്ഞ് വന്ന അവളെ അടുക്കളയിലെ മച്ചിലെ വലയടിക്കാൻ കേറിയ ഞാൻ ഏണിയിൽ നിന്ന് കണ്ണിമ തെറ്റാതെ നോക്കി. സെറ്റ് സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു. അവിടെയിരുന്ന മറ്റുള്ളവരുടെ മനസ്സും അതായിരിക്കണം ചിന്തിച്ചത് ....
തറവാട്ടിൽ മിക്കവരും നേരിയതും മുണ്ടുമൊക്കെയാണ് ഉടുക്കുന്നത്. അത് കൊണ്ടാവാം അവൾ അതണിഞ്ഞത്. എന്നാലും ഇന്നലത്തെ പ്രശ്നങ്ങളുടെ ഒരു
💬 Comments
View all comments