Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
നിഴൽ പാട് പോലും അവളുടെ മുഖത്ത് കണ്ടിരുന്നില്ല. അവളകത്ത് കയറിയപ്പോഴെ ചുറ്റും പ്രകാശം പരന്നപോലെയായി. അവളുടെ പുഞ്ചിരിയും ശ്യൂന്യതയിൽ നിന്നും തെളിഞ്ഞ് വരുന്ന നുണക്കുഴിയും വല്ലാത്തൊരു ആകർഷണമൊരുക്കി. ഗർഭം ധരിച്ചത് ഗീതൂന് മനം മയക്കുന്ന അഴകാണ് സമ്മാനിച്ച് പോയത്.
അമ്മായിമാര് ഒരോന്നവളോട് ചോദിക്കുന്നതിനിടയിലാണ് ആവണി എന്നെ ഗീതൂന്റെ ശ്രദ്ധയിൽ പെടുത്തുന്നത്
"ചേച്ചി ദോ ആ മച്ചിന്റെ മണ്ടേലിരിക്കുന്ന കുരങ്ങനെ എവിടേലും കണ്ട് പരിചയമുണ്ടോ ....? "
ഗീതൂന്റെ കരിമിഴി കണ്ണുകൾ എന്റെ നേരേയ്ക്ക് പാഞ്ഞു. എല്ലാവരുടെയും ചിരിയ്ക്കൊപ്പം അവളും കൂടി.പെട്ടെന്ന് ചിരിച്ച ഗീതൂന്റെ ഭംഗിയാർന്ന ചുണ്ടുകളും നുണക്കുഴിയും കണ്ട് എന്റെ മുഖത്തും പുഞ്ചിരി വിടർന്നു. നമ്മൾ രണ്ട് പേരുടെയും കണ്ണ് ഉടക്കിയ സമയത്ത് ചുറ്റുമുള്ളവരെല്ലാം മാഞ്ഞ് പോയ പോലെ.
പക്ഷെ എന്റെ ചിരി കണ്ടതും അവളുടെ ചിരി മാഞ്ഞു . മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധം അവൾ എന്നിൽ നിന്ന് കണ്ണുകൾ തിരിച്ചപ്പോഴെ ഞാനറിഞ്ഞിരുന്നു,അവളുടെ ഉള്ളിലെ നീരസം .....
എന്നേക്കാൾ വേഗത്തിൽ അവൾ അവരുടെ കൂടെ കൂട്ടായി . വലയടി വ്യാജേനെ ഞാനവരുടെ സംസരങ്ങളെല്ലാം കേട്ട് നിന്നു. ഇടയ്ക്ക് ഇല്ലാത്ത ഒച്ചയുണ്ടാക്കി ഗീതൂന്റെ ശ്രദ്ധ എന്നിലേക്ക് തിരിക്കാൻ നോക്കിയെങ്കിലും നടന്നില്ല. അവസാനം ഞാനവിടുന്ന് പോയി. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോഴും അവൾ മാറിയാണിരുന്നത്. എന്റെ കയ്യിൽ തൂങ്ങി നടക്കുന്നതിന് എപ്പോഴും ഞാനവളെ ശകാരിക്കുകേം വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ഇപ്പൊ എന്തോ അവൾ കൂടെ ഇല്ലാതെ ഞാനൊന്നും അല്ലാത്ത പോലെ .എന്തായാലും അവൾ സന്തോഷത്തോടെയാണ് എല്ലാവരോടും ഇട പഴകുന്നത്. അത് മതി എനിക്ക് തൽക്കാലം ....
"അരവിന്ദേ....." ഉച്ചയ്ക്ക് അല്പം വിശ്രമിക്കാൻ നേരത്താണ് തൊടിയില് നിക്കുന്ന അരവിന്ദനെ കാണുന്നത്
"അളിയാ എന്തൊക്കെയാടാ ഇവിടെ നടക്കണേ....? നിനക്കറിയാരുന്നോ ഇതൊകെ.... ...."
"പോട ഒന്ന് ....ഞാനും ഇന്നലെയാ ഇതൊക്കെ അറിയുന്നത്....."
"കേട്ടിട്ട് എല്ലാം നുണ ആയാണ് എനിക്ക് തോന്നുന്നത്. "
"എനിക്കും അങ്ങനെയാണ് തോന്നിയത്. പക്ഷെ പഴയ കാലത്തെ ചില സംഭവങ്ങളൊക്കെ കോർത്തിണക്കി നോക്കുമ്പോ ...." ബാക്കി അവന്റെ മുഖം പറഞ്ഞു.
iഎന്തായാലും കല്യാണം അനർത്ഥങ്ങളെന്നുമില്ലാതെ നടക്കണം. മുത്തശ്ശി എന്താ പറയുന്നാ ന്ന് വച്ചാ
💬 Comments
View all comments