0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

പെണ്ണേ ഇങ്ങോട്ട്..... "

"ഗോവിന്ദേട്ടാ നമ്മക്ക് പോവാം .... നാളെ രാവിലെ നോക്കാം വാ....."

"വേണ്ട നീ വരുന്നോ അതോ ഇവിടെ തനിച്ച് നിക്കുന്നോ ......"

"ഇല്ല ഞാനും വരുന്ന് ...."

"പിന്നെ വാ....."

അവർ പതിയെ കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലെത്തി... ആ നിലയിലും അവിടവിടെയായ് ബൾബുകൾ ച്ചിന്നി കത്തുന്നുണ്ടായിരുന്നു. വിജനമായ ആ പ്രദേശത്തിന്റെ അങ്ങേ അറ്റത്ത് ചെറിയൊരിടനാഴി കാണാം.. അതിനും ഒടുവിൽ ഒരു വാതിൽ പോലെ ഒന്ന് അതിന് മുകളിൽ ചുവപ്പ് കലർന്ന സ്വർണ്ണ നിറത്തിലൊരു ബൾബ് മിന്നി കത്തുന്നു... ബൾബ് തെളിയുമ്പോൾ ആ വാതിൽ പ്രത്യക്ഷപ്പെടുകയും വെളിച്ചം അണയുമ്പോൾ അപ്രത്യക്ഷപ്പെടുകയും ചെയ്തു കൊണ്ടിരുന്നു.....?

"ഇവിടെയൊന്നും ആരുമില്ലല്ലോ .....! "

"ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്. വാ അങ്ങോട്ട് പോയി നോക്കാം..... "

"വേണ്ട ഗോവിന്ദേട്ടാ വാ നമ്മുക്ക് പോവാം എനികെന്തോ വല്ലാത്ത പേടി തോന്നുന്നു. ഇവിടെ ഈ സ്ഥലം അത്ര ശരിയല്ല. നമുക്ക് നാളെ രാവിലെ നോക്കാം ...." ഗീതു പേടിച്ച രണ്ട് ചുറ്റിലും നോക്കിയായിക്കുന്നുണ്ടെങ്കിലും ഗോവിന്ദ് അതൊന്നും ശ്രദ്ധിക്കാതെ അവളേം കൂട്ടി ആ വേളിച്ചത്തിലേക്ക് നടക്കുകയായിരുന്നു. ഹിപ്പ്നോട്ടിസം പോലെ ...

അവർ ആ വാതിലനരുകിലെത്തി. പൊടുന്നനെ മിന്നി മിന്നി നിന്ന ലൈറ്റ് അണയാതെ തെളിഞ്ഞ് നിന്നു. ചുവന്ന വെളിച്ചത്തിൽ ആ വാതിൽ രക്തത്തിൽ കുതിർന്ന പോലെ തിളങ്ങി നിന്നു

"ഏട്ടാ വാ... വാ ....പോവാം ... " ഇരു ചുവരുകളിലും തെളിഞ്ഞ് വന്ന ചില അവ്യക്തമായ ചിത്രങ്ങൾ കണ്ട് പേടിച്ച ഗീതുവിന്റെ കണ്ണുകൾ ആ വാതിലിൽ പതിഞ്ഞു. ഒരു നിമിഷം

💬 Comments

View all comments