0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

ആകെ മാറി. ഭാമയ്ക്കും ആരേം അറിയില്ല. വന്ന് കേറിയ ഇന്ദു ചേച്ചിക്കും അനു ചേച്ചിക്കും ഗീതുവേച്ചിക്കും ഭാമേനേം ദുർഗ്ഗേ ച്ചിനേം ശരിക്കറിയില്ല. ശരിക്കും പറഞ്ഞാൽ ആർക്കൊക്കെയോ ആരെയൊക്കെയോ അറിയില്ല.... " ആവണി പറഞ്ഞു.

"ഡീ ഡീ നീ പറഞ്ഞ് ചളമാക്കണ്ട . ഞാൻ പറയാം ...."

"ഉവ്വ ....."

"ഇപ്പൊ എല്ലാരും ഒന്ന് ശരിക്ക് സംസാരിക്കാൻ പോവാണ്. അതായത് ഇനി ആരും തമ്മില് ഔപചാരികത വേണ്ടെന്ന് . "

"ഇതിനാണോ ശർമി നീ എന്നെ വിളിച്ചത്. വെറുതെ ആളെ മെനക്കെടുത്താൻ .. " ചങ്കരൻ എണീക്കാൻ തുടങ്ങി....

"അവിടെ ഇരിക്ക് മന്യഷ്യ അങ്ങോട്ട് .... " ഭാര്യ അനു തടഞ്ഞു.

"പറഞ്ഞിട്ട് കാര്യമില്ല ചേച്ചി ഏട്ടൻ പണ്ടേ ഇങ്ങനാ..."

"പണ്ടത്തെ കാര്യം പറഞ്ഞപ്പഴാ ... പണ്ട് എന്ത് രസായിരുന്നു. ഞാനും ശർമീം ദുർഗേച്ചിയും ഗോവിന്ദേട്ടനും അരവിന്ദേട്ടനും ശങ്കരേട്ടനുമൊക്കെ . നമ്മളൊരു ഗ്യാങ്ങായിരുന്നു. അല്ലേ ശർമി... ഭാമ അന്നും കുഞ്ഞാ...."

"അതെ ... കല്യാണമൊക്കെ കഴിച്ചപ്പൊ ഈ ആണുങ്ങളൊക്കെ മാറി. വെറും ബോറൻ മാരായി.. പണ്ട് വെറും കച്ചറയായിരുന്ന്. "

"ശർമി അത് പറഞ്ഞപ്പൊ ഗീതു എന്നെ ഒന്ന് ആക്കി.."

"നീയും കല്യാണം കഴിക്കാൻ പോകുവല്ലേ അവൻ നമ്മളെക്കാൾ ബോറായിരിക്കും. " ഞാൻ വിട്ടു കൊടുത്തില്ല.

"അയ്യടാ... " ആവണി കൊഞ്ഞണം കുത്തി.

"നീ കൂടുതല് ചിരിക്കല്ലേ പെണ്ണേ നിന്നേ ഒടനെ കെട്ടിക്കും ആലോചനകള് നടക്കുന്നുണ്ട്. " അരവിന്ദ് ശർമിയെ കളിയാക്കി.

"വോ......"

"അല്ല ഈ ദുർഗ്ഗേച്ചി മാത്രം എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നെ. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ...."

💬 Comments

View all comments