0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

ആവണി ദുർഗ്ഗയെ പിടിച്ച് വലിച്ച് കൊണ്ട് നടുവിൽ നിറുത്തി. എന്നിട്ട് തോളിൽ കൈയിട്ട് പറഞ്ഞു.

"ഈ നിക്കണ സാധനോന്നുമല്ല കേട്ടോ . പണ്ട് വേറൊരാളായിരുന്നു നമ്മടെ ദുർഗേച്ചി. ആ ചുറുചുറുക്കും തന്റേടവും ഒക്കെ . വായാടി ആയിരുന്ന് പെണ്ണ് .ഇപ്പൊ ദേ വായിൽ പഴം തിരുകിയ കണക്ക്നിക്കുന്ന നോക്ക്. "

"പോടി ഒന്ന്. " ദുർഗ്ഗ ആവണിയെ തള്ളി...

"അത് അമേരിക്കേല് പോയി സൈക്കോളജിയും പാരാസൈക്കോളജിയുമൊക്കെ പഠിച്ച് വട്ടായതാടീ... " .

"ശർമി വേണ്ടാട്ടോ....."

"ഓ ഉത്തരവ് എങ്കിൽ ചേച്ചി പോയാട്ടെ , അനിയത്തി വരട്ടെ . ആയ് സോണിയാ വന്നാട്ടേയ് പോന്നോട്ടോ യ്..... "

"ആഹ് ഇങ്ങോട്ടി  വാടീ പെണ്ണേ .....ഇനി നിനക്ക് ആനേം ആമ്പാരിനേ o കൊണ്ട് വരണോ. " ആവണി ഭാമയെ ഒന്ന് വിരട്ടി.

"ഇങ്ങ് വാടി പെണ്ണെ നീ എന്റെ കുഞ്ഞനിയത്തില്ലേ...." ഒന്ന് ഞെട്ടിയ ഭാമയെ ആവണി പിടിച്ച് നടുക്ക് നിർത്തി.

"ഇതാണ് ഞങ്ങടെ എല്ലാം കൊച്ചനുജത്തി. അമേരിക്കേന്ന് കുറച്ച് ഇംഗ്ലീഷ് കിട്ടിയെന്നെ ഉള്ളു തലയൊക്കെ നമ്മളെ പോലെ തന്നാ... പൊട്ടയാ.... " ശർമി ചിരിച്ച് കൊണ്ട് പറഞ്ഞു.

"അതേയ് ഇത്ര ഗമയൊന്നും വേണ്ടാട്ടൊ... പണ്ട് ഗോവിന്ദേട്ടൻ കുളിപ്പിച്ചാതീന്നും പറഞ്ഞ് ഉരിഞ്ഞിട്ടോടിയ പെണ്ണാ ..... "

ഭാമ മൊത്തത്തിലൊന്ന് ചമ്മി. അവളുടെ ഭാവം കണ്ട് എനിക്കും ചിരി വന്നു. എന്റെ ചിരി കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങി.

"അത് ശരിയാ  ഗോവീട്ടാ  ഗോവീട്ടാന്നും വിളിച്ചിവൾ ഓടുന്നത് ഇപ്പഴും എനിക്കോർമ്മയുണ്ട്. " ഇത്ര നേരം മിണ്ടാതിരുന്ന ദുർഗ്ഗചിരി അടക്കാൻ കഴിയാതെ പറഞ്ഞു.

"അത്

💬 Comments

View all comments