Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
കേട്ടതും ഭാമയും ചിരിച്ചു. "
നമ്മുടെ ഇടയിലെ ആ ഒരു മറ ഇല്ലാതാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരു കുടുംബമായി മാറുന്നത്. ശർമീം ആവണീം ചെയ്തത് വലിയൊരു കാര്യമായ് എനിക്ക് തോന്നി. എല്ലാവരേയും വിളിച്ച് കൂട്ടിയത്.
"അതവിടെ നിക്കട്ടെ ആവണി . നീയും ശങ്കരേട്ടനും തമ്മിലുള്ള കാര്യം പറ. " അരവിന്ദ് ചാടി എണീറ്റ് അത് പറഞ്ഞതും ആവണീടെ മുഖം ഇഞ്ചി കടിച്ച മാതിരി ആയി .
"ആഹ് അയ്യോ അത് പറഞ്ഞ് ഞാനും അരവിന്ദേട്ടനും എന്നും അവിടെ ചിരിയാ....." അരവിന്ദന്റെ ഭാര്യ ഇന്ദു ഇടപ്പെട്ടു....
"അതെന്താ ഇന്ദു ആ കാര്യം .... ? അനു ചോദിച്ചു.
"അത് അറിയില്ലേ അനൂന് " ദുർഗ്ഗ സംസാരിച്ച് തുടങ്ങി.
"ഇല്ല... "
"ശങ്കരേട്ടന്റെ ബാക്കിലെ പാട് കണ്ടിട്ടില്ലേ ....?"
"ഓ സൈക്കിളിന്ന് വീണത് ....."
"ഓഹോ അങ്ങനെയാണോ ശങ്കരേട്ടൻ പറഞ്ഞ് തന്നത് ....?" അത് കേട്ടതും എല്ലാവരും ചിരി തുടങ്ങി.....
"പിന്നെ...."
"അത് സൈക്കിളീന്ന് വീണതൊന്നുമല്ല. ദേ ഈ ആവണീടെ പണിയാ..... ശങ്കരേട്ടൻ ഉറങ്ങികിടന്നപ്പൊ " ചങ്കരൻ ആകെ വിയർത്തു.
അങ്ങനെ ഒരുപാട് നേരം നമ്മൾ പണ്ടത്തെ കഥകൾ പരസ്പരം പറഞ്ഞ് ചിരിച്ചു. മറഞ്ഞ് കിടന്ന എന്റെ ഒരു കാലം പുറത്ത് വന്ന പോലെ എനിക്ക് തോന്നി.
ശർമി :അപ്പൊ എല്ലാർക്കും എല്ലാം ഓർമ്മയൊക്കെ ഉണ്ട്. എന്നിട്ടാണ് മസിലും പിടിച്ച് നടക്കുന്നത്. അല്ലേ?..
"എന്നാൽ ഇനി അങ്ങനെ വേണ്ടാട്ടോ...എന്റെ കല്യാണം അടിപൊളി ആവണം. പിന്നെ കൊറെ പരുപാടികൾ നമ്മൾ പ്ലാൻ ചെയ്തിട്ടൊണ്ട്. "
"അപ്പൊ നമ്മളടിച്ച് പൊളിച്ചിട്ടേ ഇവിടുന്ന് പിരിയൂ.......
💬 Comments
View all comments