0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

പക്ഷെ ആ ഇന്ദുന് വല്യ പേടിയാ ..അവളെന്നോട് കുറച്ച് കാര്യങ്ങള് പറഞ്ഞു.....അത് കേട്ടിട്ട് എനിക്കും ഇപ്പൊ എന്തൊക്കെയൊ വശപിശക് തോന്നുണ്ട്. " .

"അവളെന്ത് പറഞ്ഞ് ....."

"മുത്തശ്ശി ഇങ്ങനെ ഒന്നും അല്ലായിരുന്നെന്നാ അവള് പറഞ്ഞത്. ഗീതൂന്റെ പ്രസവം അലസിയത് അറിഞ്ഞതിന് ശേഷമാണ് മുത്തശിടെ സ്വഭാവത്തിൽ മാറ്റങ്ങള് വന്നതെന്ന് . ശീലങ്ങളെല്ലാം മാറ്റിയത്രേ... ചില രാത്രികളിൽ മുറി പൂട്ടി നാമം ജപിക്കുന്നതൊക്കൊ അവൾ കേട്ടിട്ടുണ്ട്. അരവിന്ദിനോട് പറഞ്ഞപ്പൊ അവനും നിങ്ങള് പറഞ്ഞത് പോലാ അവളോട് പറഞ്ഞത് "

"എന്ത്...?"

"വയസ്സാവുമ്പൊ ഉള്ള ഇളക്കമാണെന്ന്. "

"ആഹ്....."

"പക്ഷെ ഇതതൊന്നുമല്ല ശങ്കരേട്ടാ ....എന്തോ അവരുടെ മനസ്സിലുണ്ട്. അത് നടത്താനാണ് മുത്തശി കല്യാണം ഇങ്ങോട്ട് മാറ്റാൻ നിർബന്ധം പിടിച്ചത്. എനിക്കെന്തോ നമ്മളെല്ലാം മുത്തശ്ശീടെ ബോർഡിലെ കരുക്കളായാണ് തോന്നുന്നത്. "

"എന്ത്  ന്ന് .....? "

"കരുക്കൾ "

"കരു അല്ല കുരു. പോടി എണീറ്റ് ........"

"അല്ലാ.. നമ്മളെ എല്ലാം ഇവിടെ വിളിച്ച് വരുത്തിയത് എന്തിനോ ഉപയോഗിക്കാൻ  വേണ്ടിയാണെന്നൊരു തോന്നൽ. മ്.... ? എന്താ ഇങ്ങനെ നോക്കുന്നത് ? ഇതെല്ലാം കേട്ട് മിഴിച്ച് ഇരിക്കുന്ന ശങ്കറിനോട് അവൾ ചോദിച്ചു......."

"ഏയ് ഒന്നുമില്ല..... "

"ഓ....... എങ്കിൽ പിന്നെലൈറ്റണക്ക് മനുഷ്യാ മിഴിച്ചിരിക്കാതെ .... " അനു കുഞ്ഞിനെ മെല്ലെ നീക്കി കിടത്തി കൊണ്ട് പറഞ്ഞു.

"ഡീ നീ കുറച്ച് വെള്ളമെടുത്തിട്ട് വാ ദേ ഇതില് തീർന്നു." മേശമേലിരുന്ന കൂജ പൊക്കി ശങ്കർ പറഞ്ഞ് .

"ഓഹോ അത് തീർത്തോ ...... ഇനി ഞാൻ താഴെ പോണം ....."

"നീ ഒന്നെടുത്തിട്ട് വാ...

💬 Comments

View all comments