0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 820

ഏക വെളിച്ച ഉറവിടമായ ജനലിനകത്തുടെ ടോർച്ച് കത്തിച്ച പോലെ നീല വെളിച്ചം മിന്നി.

അപകടം മണത്ത ഗീതു ചെവി പൊത്തും മുമ്പേ ഇടി മുഴങ്ങി.

"അമ്മേ..........."

പെണ്ണ് ഓടിയലച്ച് എന്റെ മേത്ത് വന്നുവീണു.

എന്നെ മുറുകെ കെട്ടിപിടിച്ച ഗീതുവിൽ നിന്നും ചന്ദനത്തിന്റെ ഗന്ധം വമിച്ചു. അവളുടെ മെറൂൺ നിറത്തിലെ സാരിയിൽ നിന്നും പരുത്തിയുടെ ഗന്ധത്തോടൊപ്പം അതെന്റെ ഉള്ളിലെത്തി. ഞാനവളെ ഒന്നൂടെ ഇറുകെ പുണർന്ന് അവളുടെ തോളിൽ മുഖമമർത്തി ശ്വാസമെടുത്തു.

വല്ലാത്തൊരു കാലാവസ്ഥ തന്നെയായിരുന്നു അത്. കറണ്ട് കൂടെ പോയപ്പോൾ ആകെ ഇരുട്ടായി. പക്ഷെ ജനലിലൂടെ വന്ന വെളിച്ചം മുറിയിക്കുള്ളിൽ ഒരഭൗമ സൗന്ദര്യം സൃഷ്ടിച്ചു. ഒരു റെട്രോ ബ്ലാക്ക് ആൻഡ് വൈറ്റ് നിറം പോലെ. ഇരു ജനൽ പാളി തീർത്ത പുറം കാഴ്ച അതിലും മനോഹരമായിരുന്നു. ഇരുണ്ട കാർമേഘവും , വീശിയടിക്കുന്ന കാറ്റും ചീറി ചെയ്യുന്ന മഴയും. കാതിന് കുളിരേകാൻ ഓടിൽ മഴ തുള്ളി പതിക്കുന്ന ശബ്ദവും കാറ്റിന്റെ മൂളിപ്പാട്ടും.

ഗന്ധമായ് നീയും സ്പർശമായ് നിൻ മെയ്യുമുള്ളപ്പോളെൻ - ന്ദ്രിയങ്ങൾക്കിനി വേറെന്തു വേണം ഭവ്യേ.....

അവസാന വരികൾ ശരിക്കുമെന്റെ നാവിൽ നിന്നുമാണ് വന്നത് ...

"മ് .....?" ഗീതു കാതിൽ പൊത്തിയ കൈകൾ മാറ്റി ചോദിച്ചു. ഞാൻ പുഞ്ചിരിച്ച് കൊണ്ട് കണ്ണ് ചിമ്മി. അവളും എന്നെ നോക്കി പുഞ്ചിരിച്ച് എന്നിൽ നിന്നുമടർന്ന് മാറി.

"ഞാൻ പെട്ടെന്ന് പേടിച്ച് പോയി ......"

"അല്ലേലും പേടിയാണല്ലോ ഈ  ഉണ്ണിയാർച്ചയ്ക്ക് പടവാൾ "

"ഓ തുടങ്ങി കളിയാക്കൽ.... മ്ഹും...... "

കാറ്റത്തിപ്പോൾ മുറിയിലെ വാതിലും അടിക്കാൻ തുടങ്ങി. ശബ്ദം കേട്ട് ഗീതു ഒന്ന് ഞെട്ടിയെങ്കിലും അവൾ വാതിൽ ചെന്ന് താഴിട്ടു.

റൂമിലെ നേരിയ വെളിച്ചതിൽ പോലും അവളുടെ വെളുത്ത ചർമ്മം തിളങ്ങി. ഇരുണ്ട നിറത്തിലെ സാരിയിൽ അത് എടുത്ത് കാണിച്ചു. കുളിപിൻ കെട്ടിയ മുടി നിതംബം വരെ നീണ്ടു കിടന്നു. അത് അവളുടെ സാരിയുടെ പിൻ ഭാഗം ഈറനണിയിച്ചു.

വാതിൽ കുറ്റിയിട്ട ശേഷം അവൾ കസേരയെടുത്ത് ജനലിന് നേരെ ഇട്ടിരുന്നു. ജനലിലൂടെ പുറത്തെ കാഴ്ചകളിൽ കണ്ണുംനട്ട് . പ്രകൃതിയുടെ മറ്റൊരു രൂപം അവൾ ആസ്വദിക്കുകയായിരുന്നു.

💬 Comments

View all comments