Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
...."
"അവളിപ്പൊ വരും ....."
ശാരദമ്മായി വീണ്ടും ചിരിച്ചു.
"കല്യാണത്തിന് വേണ്ട ഡ്രസ്സും മറ്റുമൊക്കെ എടുക്കാൻ നാളെ സിറ്റിയിൽ പോണം . എന്താ വേണ്ടതെന്ന് വച്ചാൽ ഈ ആഴ്ച തന്നെ എല്ലാരും വാങ്ങി വെക്കണം. ഈ ആഴ്ച കഴിഞ്ഞാൽ പിന്നെ അടുത്ത മാസം വരെ ആരും ഗ്രാമത്തിന് പുറത്തേയ്ക്ക് പോവാൻ പാടില്യാ...." കുട്ടമ്മാവൻ അല്പം മൂകതയോടെ പറഞ്ഞു.
"അതെന്താ അമ്മാവാ അങ്ങനെ ?" ഞാൻ വരുന്നതിന് മുമ്പ് തന്നെ അവരെന്തൊക്കെയോ തീരുമാനങ്ങളെടുത്തെന്ന് തോന്നുന്നു. അതവരുടെ മുഖത്ത് കാണാനുമുണ്ട്.
"അത് നിന്റെ മുത്തശ്ശീടെ ഉത്തരവാ ഗോവിന്ദേ . അനുസരിക്കാതെ വേറെ വഴിയില്ലാ..എല്ലാവരും എനിക്ക് വേണ്ടി ഒന്ന് സഹകരിക്കണം. അത്രേ എനിക്ക് പറയാനൊക്കൂ.. എന്റെ കുട്ടീടെ കാര്യല്ലേ..."
ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല. അപ്പോഴേക്കും ഗീതു വന്നു. സാരി മാറ്റി ഒരു കറുപ്പിൽ ബ്രൗൺ ഡിസൈനുള്ള ചുരിദാറാണ് വേഷം. അവൾ നടന്നു വന്ന് എന്റെ അരികിൽ ചാരി നിന്നു. ഞാൻ തൂണിനെയും . എല്ലാവരുടെയും പുറകിലാണ് നമ്മൾ ബാക്കി ഉള്ളവരെല്ലാം നമ്മുടെ മുന്നിൽ തിരിഞ്ഞിരിക്കയാണ്.
അമ്മാവൻ വീണ്ടും ഒരോന്ന് പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ കാര്യവും പൂജകളുടെയും പരിപാടികളുടെയുമൊക്കെ .എന്റെ ചിന്ത അവിടെയൊന്നുമല്ല. അതല്ലെങ്കിലും അങ്ങനെയാണല്ലോ . ഗീതു ഒപ്പം ഉണ്ടേൽ എന്റെ കണ്ണും മനസ്സും അവളിലായിരിക്കും. ഞാനറയാതെ ,അതിശക്തമായ ഒരു പ്രേമം അവളോട് എപ്പോഴൊ പടർന്ന് പന്തലിച്ചിരുന്നു. എത്ര ആൾക്കൂട്ടത്തിനിടയിൽ നിന്നാലും ഞാനും അവളും മാത്രമായ ഒരു ലോകത്തായിരിക്കും ഞാൻ.
"എന്താ ഗോവിന്ദിന്റെ അഭിപ്രായം .... ?" എന്റെ ചിന്തകളിൽ ഒരു തൊരപ്പനെ പോലെ കടന്ന് കയറി അമ്മാവന്റെ ചോദ്യം.
💬 Comments
View all comments