0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

ഞാനൊന്നും കേട്ടത് പോലുമില്ല.

"എന്നാ പിന്നെ അങ്ങനെയാവട്ടെ ... " ഞാൻ ശബ്ദത്തിന് ഗാംഭീര്യം കലർത്തി തട്ടി വിട്ടു. എന്ത് മൈരെങ്കിലും ചെയ്യെന്ന് മനസ്സും .

അമ്മാവന് അത് മതിയായിരുന്നു. ഞാൻ വീണ്ടും എന്റെ ലോകത്തേയ്ക്ക് മടങ്ങിയെത്തി.

എന്ത് ഭംഗിയാടി ഗീതൂ നീ. മഴയിൽ കുളിച്ച് തോർന്ന മന്ദാരം പോലെയാ നിന്നെ ഇപ്പൊ കാണാൻ . നീ എന്നെ ചാരി നിക്കുന്നത് തന്നെ ചില്ലയിൽ വള്ളി പടർന്ന് കേറുന്നത് പോലെയാ . അല്ല നിന്റെ ശരീരവും വള്ളി പോലെ തന്നെയല്ലേ . വടിവൊത്ത് വളഞ്ഞ് . എന്നെ ചാരി നിക്കുന്നെങ്കിലും ഗീതൂന്റെ രണ്ട് ഭാഗമെ എന്നെ മുട്ടിയിട്ടുള്ളു. ഒന്ന് ഇടുപ്പും രണ്ട് തോളും. അതാണ് സ്ട്രക്ചറ് . എത്ര ചാരിയാലും ഇത്രേ തട്ടു. ഇടുപ്പിൽ നിന്ന് വയറിലേക്ക് നല്ല വളഞ്ഞ് വീണ്ടും നെഞ്ച് തോളുകളിൽ വിടർന്ന് ഒരു അപൂർവ്വ ഇനം വള്ളി പടർപ്പ്. മാംസത്തിന്റെ അളവ് കൂടുതലുണ്ടെങ്കിൽ അത് വേണ്ടടുത്ത് മാത്രമാണ്. ചിലപ്പൊ ഗീതു ഒരു ഡാൻസറായിരുന്നത് കൊണ്ടാവാം.

"കുലദൈവങ്ങളെ പ്രീതിപെടുത്താൻ വേണ്ടി ചില ആചാരങ്ങളുണ്ട്. അതിലൊന്നാണ് നൃത്താർച്ചന . സ്ത്രീജനങ്ങൾ പ്രത്യേകം പരിഗണിക്കണം. നമ്പൂതിരി വന്നിട്ട് അത് വിശദീകരിക്കും. " കണ്ണാടി നേരെയാക്കി അമ്മാവൻ പറഞ്ഞു.

"ഗീതുവേച്ചി കളിക്കുമല്ലോ ഡാൻസ്. " ആവണി തിരിഞ്ഞ് നോക്കി പറഞ്ഞു.

"പോടി പെണ്ണേ ....." ഗീതു അവളെ ഗോഷ്ഠി കാണിച്ച് വിരട്ടി.

"അതെന്താടി നീ ഡാൻസ് ചെയ്യില്ലേ... നീ വല്യ കലാതിലകമല്ലേ ...? "

മുട്ടുമടക്കി വയറ്റിലൊരിടിയായിരുന്നു മറുപടി.

ശബ്ദം പുറത്ത് വരാതിരിക്കാൻ വേദന ഞാൻ വിഴുങ്ങി. എന്തോ

💬 Comments

View all comments