Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
ഗീതു ചോദിച്ചു. അവരുടെ ശബ്ദം പ്രതിധ്വനിക്കാൻ തുടങ്ങിയിരുന്നു.
"എവിടെ .... ?"
"മുകളിലെ ആ മുറീല് .... "
"മ്... കേറീട്ടുണ്ട് പണ്ട്. "
"അതിനകത്തെന്താ ....? "
"നമ്മളിപ്പൊ അതിനകത്തേക്കല്ലേ പോവുന്നേ. അപ്പൊ കാണാല്ലോ..." ചുണ്ടിലൊരു ചിരിയൊതുക്കി ദുർഗ്ഗ പറഞ്ഞു.
ഇവളോട് തന്റെ അനുഭവം പറയണോ. വീട്ടിലുണ്ടായതും ഇവിടെ വന്നതിന് ശേഷം നടന്നതുമൊക്കെ . ഗീതു ചിന്തിച്ചു....
അപ്പോഴേക്കും അവർ മുകളിലേക്കെത്തിയിരുന്നു. ഇരുട്ടവരെ മൂടി. കുഞ്ഞുകുഞ്ഞു ബൾബുകൾ അവിടവിടെ മിന്നുന്നുണ്ടായിരുന്നു. ഗീതൂന് അവ മിന്നാമിനുങ്ങിനെ പോലെ തോന്നിച്ചു.
"മിന്നാമിന്നിയെ പോലുണ്ടല്ലേ ഗീതൂ...?" അവളുടെ മനസ്സ് വായിച്ചെന്നോണം ദുർഗ്ഗ ചോദിച്ചു ?
"മ്...... " ഗീതു ചുറ്റിലും നോക്കി മെല്ലെ മൂളി.
"കണ്ടോ ... കുട്ടികളെ ഇത് വല്ലാണ്ട് ആകർഷിക്കും. ആ വാതിലനടുത്ത് എത്തുംവരെ അവർ ഈ മിന്നാമിനുങ്ങുകളെ തേടി പോകും. "
ദൂരെ കണ്ട ആ വാതിൽ ചൂണ്ടി ദൃർഗ്ഗ പറഞ്ഞു. ഇരുട്ടിലും തിളങ്ങുന്ന ദൂർഗ്ഗയുടെ കണ്ണുകൾ മറ്റൊരു മിന്നാമിന്നി പോലെ തോന്നിച്ചു.
"പക്ഷെ രസമെന്താണെന്നറിയോ...? നമ്മളെത്ര അടുത്ത് ചെന്നാലും ഈ മിന്നാമിനുങ്ങിനെ കിട്ടൂല്ല. അവസാനം ഇതെല്ലാം കുഞ്ഞു ബൾബുകളാണെന്ന് തിരിച്ചറിഞ്ഞാൽ പോലും നമ്മുക്കവയെ കണ്ടെത്താനാവില്ല. ബൾബുകൾ കാണണമെങ്കിൽ അവയെല്ലാം ഒരുമിച്ച് തെളിയണം. "
"നീ ഇതെന്തൊക്കെയാ ദുർഗ്ഗേ ഈ പറയുന്നെ ?" ദുർഗ്ഗയുടെ വർത്തമാനം കേട്ട് തെല്ലൊന്ന് ഭയന്ന ഗീതു ചോദിച്ചു.
"ഒന്നൂല്ല. ഞാനീ വീടിന്റെ പ്രത്യേകത പറയുവായിരുന്നു. " പെട്ടെന്ന് സ്വരവ്യത്യാസം വരുത്തി ചെറുപുഞ്ചിരിയോടെ ദുർഗ്ഗ പറഞ്ഞു.
"ശരിയാ. വല്ലാത്തൊരു വീട് തന്നെ പുറത്ത് ന്ന് വേറൊരു രൂപം അകത്ത് ന്ന് മറ്റൊന്നും
💬 Comments
View all comments