0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.7K

എന്താ കാര്യം..."

"ഒന്നൂല്ല. അമ്മാവൻ പറഞ്ഞ കാര്യോന്ന് ഓർമ്മിപ്പിക്കാൻ .... മുകളിലത്തെ മുറി വൃത്തിയാക്കാൻ പറഞ്ഞിരുന്നല്ലോ.."

ദുർഗ്ഗ അത് പറഞ്ഞതും ഞാനൊന്ന് ഞെട്ടി. ഈശ്വരാ അന്ന് കണ്ട റൂമാണ്. മുകളിലോട്ടുള്ള കോണിപ്പടി കാണുമ്പഴേ ഭയമാണ് ...

"എന്ത് പറ്റി എന്താ ആലോചിക്കണേ...? ഇന്ന് സമയണ്ടാവില്ലേ.?" എന്ത് ശാന്തമായാണ് ദൂർഗ്ഗ സംസാരിക്കുന്നത്.....

"ഇപ്പഴോ.... അതിനെന്താ... അല്ല ദുർഗേ അവിടെ അപ്പാടെ പൊടിയും വലയുമൊക്കെ അല്ലേ അവിടെയാ നീ ഈ വെള്ള ചുരിദാറുമിട്ട്....?" ഞാൻ അവളെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കി.

"ശരിയാല്ലോ...ഏയ് അത് സാരല്ല. അങ്ങനെ നോക്കിയാൽ ഇവിടെല്ലാം പൊടിയാ .... " തൂവെള്ള പല്ല് കാട്ടി ചിരിച്ച് ദുർഗ്ഗ പറഞ്ഞു.

ശ്ലോ പെണ്ണ് വിടില്ല. ആഹ് എന്തായാലും ചെയ്യണം എങ്കിൽ പിന്നെ ഇപ്പൊ തന്നെ ചെയ്ത് കളയാം. രാവിലെ പേടിക്കണ എന്തിനാ... ആഹ് രാവും പകലുമൊക്കെ കണക്കാ അവിടെ എപ്പോഴും ഇരുട്ടല്ലേ. മുകളിലോട്ട് പോകും തോറും ഇരുട്ടും കൂടെ വരുന്നത് പോലെ തോന്നും. ഇരുട്ടിന് ഡെക്കറേഷൻ പോലെ കൊറെ ഫാൻസി ലൈറ്റും

"എങ്കിൽ പിന്നെ നമ്മക്ക് തുടങ്ങാം. ദുർഗ്ഗ ചെല്ല് ഞാൻ ദേ ഈ വെള്ളം ഒന്ന് ഒഴിച്ചിട്ട് വരാം...."

തിരിച്ച് വന്നതും ദുർഗ്ഗ സർവസജ്ജമായി നിപ്പുണ്ടായിരുന്നു. ചൂല്, വലയടി, ബാസ്ക്കറ്റ്, ഡസ്റ്റ് പാൻ .

"ഇതെന്താ ഗീതൂ വടിയൊക്കെ .....? എന്റെ കയിലെ വടി കണ്ട് ദുർഗ്ഗ ചോദിച്ചു.

"ആ വെറുതെ വല്ല ആവശ്യം വന്നാലോ...." സ്വയം രക്ഷയുടെ കാര്യം തൽക്കാലം ഞാൻ അവളോട് പറഞ്ഞില്ല.

"ദുർഗ്ഗ മുമ്പ് അതിനകത്ത് കേറീട്ടുണ്ടോ....?" കോണിപ്പടികൾ കേറവേ

💬 Comments

View all comments