Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
എന്റെ ഡയറിയിൽ വരച്ച് വച്ചതാ ഇതിന്റെ രൂപവും അളവും ആ കൃതിയുമൊക്കെ . ഞാനീ മുറി ആ താക്കോൽ വച്ച് അന്ന് തുറന്നു. പിടിക്കപ്പെട്ടു. താക്കോൽ മുത്തശ്ശി തിരികെ വാങ്ങി പിന്നെ കുറെ പ്രശ്നങ്ങളൊക്കെ ഉണ്ടായി. നമ്മൾ വിദേശത്ത് പോയി. " അത് പറയുമ്പോൾ ദുർഗ്ഗയുടെ മുഖം വാടിയിരുന്നു.
"പക്ഷെ ഒരിക്കൽ എന്നന്നേക്കുമായ് ഉപേക്ഷിച്ച വീട്ടിലേക്ക് തിരിച്ച് വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് സംശയമായി. അതാണ് ഞാൻ ഇവിടേയ്ക്ക് തിരിച്ച് വന്നത്. ഇത്തവണ പഴയ താക്കോലിന്റെ പക്കാ ഡ്യൂപ്ലികേറ്റുമായി. " താക്കോൽ ഉയർത്തി കാട്ടി അഭിമാന പുരസരം ദുർഗ്ഗ പറഞ്ഞു.
"ഒന്നും മനസിലായില്ലല്ലേ ഗീതൂന് ..... "
"ഇല്ല... മനസിലായി ... "ഗീതു തല കുലുക്കി.
"പിന്നെ പേടിയാണോ....?"
"ഏയ്..... അങ്ങനൊന്നുമില്ല..."
"പിന്നെ ....? "
"അല്ലാ ... അന്ന് ദുർഗ്ഗ ഇതിനകത്ത് കേറിയല്ലേ അപ്പൊ അകത്ത് എന്താണെന്ന് കണ്ട് കാണുമല്ലോ..പിന്നെന്തിനാ വീണ്ടും കയറുന്നത് "
"ഗുഡ് കൊസ്റ്റ്യൻ. ഞാനിതിനുള്ളിൽ കയറിയ ദിവസം ഉണ്ടായ ഒരു കാര്യവും എന്റെ ഓർമ്മയിലില്ല - അന്ന് മുതൽ ഞാനോർത്തെടുക്കാൻ ശ്രമിക്കുന്നതാണ്. പക്ഷെ ഒന്നും എനിക്ക് ഓർമ്മിച്ചെടുക്കാൻ സാധിച്ചിട്ടില്ല. "
"അന്ന് ദുർഗ ഒറ്റയ്ക്കാണോ കയറിയത്.?"
"അതും എനിക്കോർമയ്യില്ല. ഒറ്റയ്ക്കായിരിക്കണം. "
"മ്... അപ്പൊ രണ്ട് പേർക്കും ഓർമ്മ നഷ്ടപ്പെടുമോ എന്ന് പരീക്ഷിനാണോ എന്നെയും കൂടെ കൂട്ടിയത്...."
"അയ്യോ അതിനൊന്നുമല്ല ബുദ്ധൂസേ... തന്നെ കണ്ട അന്നേ എനിക്ക് എന്തോ ഒരു സ്പാർക്ക് തോന്നി. എന്താണ്ട് എന്റെ അതേ ക്യാരക്ടർ പോലെ . ഒരു വേലിചാട്ടക്കാരി .... " അത് പറഞ്ഞ് ദുർഗ്ഗ
💬 Comments
View all comments